ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു. ഭാര്യയായ അസ്മ ഖാനെയാണ് നൂറുള്ള ഹൈദർ കൊലപ്പെടുത്തിയത്. നോയിഡയിലെ സെക്ടറൽ ആണ് സംഭവം. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവർക്കും ഒരു മകനും മകളുമാണ് ഉള്ളത്. കൊലപാതക വിവരം എൻജിനിയറിങ് വിദ്യാർഥിയായ ഇവരുടെ മകനാണ് പോലീസിൽ വിളിച്ചറിയിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി നോക്കുകയായിരുന്നു അസ്മ. ഭർത്താവ് നൂറുള്ള ഹൈദർ എൻജിനിയറിങ് ബിരുദധാരിയാണെങ്കിലും തൊഴിൽരഹിതനായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ ചെന്നെത്തിയത് എന്നാണ് പോലീസ് നിഗമനം. നൂറുള്ള ഹൈദർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.
English summery:
Suspecting his wife of an illicit relationship; husband kills her by striking on the head.