മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കസിൽ തൊഴിലാളികൾ നേരിടേണ്ടിവന്നത് പുറത്തുപറയാൻ പോലും മടിക്കുന്ന തരത്തിലുള്ള മനുഷ്യത്വരഹിതമായ ചില പീഡനങ്ങൾ. ടാർഗറ്റ് തികക്കാൻ സാധിക്കാത്തവരെയാണ് പീഡനത്തിന് ഇരയാകുന്നത്. നഗ്‌നരാക്കി തല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്നു. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരെ വസ്ത്രങ്ങൾ അഴിപ്പിച്ച് അർധ നഗ്‌നനാക്കി, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴിലാളികൾക്ക് നൽകുന്ന ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ക്രൂരമായ ശിക്ഷകളാണ് നേരിടേണ്ടി വരിക
വീടുകളിൽ ഉൽപ്പന്നങ്ങളുമായി വിൽപ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിൽ പ്രധാനമായും ജോലി ചെയ്യുന്നത്. ആറ് മാസത്തെ ട്രെയിനിംഗ് എന്ന് പറഞ്ഞ് ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെയാണ് ഈ ക്രൂര പീഡനം. സംഭവം പുറത്ത് വന്നതിന് പിന്നാലെ,ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി.
English summery:
Stripped of their clothes and left half-naked; a dog’s belt tied around the neck — workers at Hindustan Power Links were subjected to inhumane torture.