Image

മറിയാമ്മ മത്തായി (80) ബെൻസേലത്ത് അന്തരിച്ചു, സംസ്ക്കാരം ഏപ്രിൽ 9 ന് ബുധനാഴ്ച

Published on 06 April, 2025
മറിയാമ്മ മത്തായി (80) ബെൻസേലത്ത് അന്തരിച്ചു, സംസ്ക്കാരം ഏപ്രിൽ 9 ന് ബുധനാഴ്ച

ബെൻസേലം: തട്ടയ്ക്കാട്. കുമ്പനാട്. പള്ളിക്കിഴക്കേതിൽ പരേതരായ തോമസ് വറുഗീസിൻ്റെയും, ശോശാമ്മ വറുഗീസിൻ്റെയും മകളും, പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത്  മത്തായി തോമസിന്റെ സഹധർമ്മിണിയും, ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗവുമായ മറിയാമ്മ മത്തായി (80) ബെൻസേലത്ത് നിര്യാതയായി.

മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്.

പരേതയുടെ പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: ഏപ്രിൽ 9 ന് ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും (10197 Northeast Ave, Philadelphia, PA 19116) അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12:45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

ഏപ്രിൽ 6 ന് ഞായറാഴ്ച (നാളെ വൈകിട്ട്) 4 മണിക്ക് മറിയാമ്മ മത്തായിയുടെ മൂത്ത മകളുടെ ഭവനത്തിൽ (Maybel & Thomas Chandy, 2952 Columbia Dr, Bensalem, PA 19020) പ്രത്യേക പ്രാർത്ഥനയും, അനുസ്മരണവും ഉണ്ടായിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക