Image

ഹാന്റാവൈറസ് ബാധിച്ചു കാലിഫോർണിയയിൽ മൂന്നു പേർ മരിച്ചു; അധികൃതർ ആശങ്ക ഉയർത്തുന്നു (പിപിഎം)

Published on 06 April, 2025
ഹാന്റാവൈറസ് ബാധിച്ചു കാലിഫോർണിയയിൽ മൂന്നു പേർ മരിച്ചു; അധികൃതർ ആശങ്ക ഉയർത്തുന്നു (പിപിഎം)

ഐതിഹാസിക നടൻ ജീൻ ഹാക്‌മാന്റെ ഭാര്യ ബെറ്റ്സി അറക്കാവയുടെ മരണത്തിനു കാരണമായ ഹാന്റാവൈറസ് ബാധിച്ചു കാലിഫോർണിയയിലെ മാമത് ലെയ്ക്‌സ് പട്ടണത്തിൽ മൂന്നു പേർ മരിച്ചതായി ആരോഗ്യ അധികൃതർ വെളിപ്പെടുത്തി. എലികളുടെ ഉച്ചിഷ്‌ടത്തിൽ നിന്നു പകരുന്ന വൈറസ് ആണ് ക്ലാസിക്കൽ പിയാനിസ്റ്റായ അറക്കാവയുടെ (65) ജീവനെടുത്തതെന്നു മരണം കഴിഞ്ഞു ഏറെ ദിവസങ്ങൾക്കു ശേഷമാണു അധികൃതർ കണ്ടെത്തിയത്.

ഫെബ്രുവരിയിൽ ന്യൂ മെക്സിക്കോയിലെ വസതിയിലാണ് അറക്കാവ മരിച്ചത്. ഏതാനും ദിവസം കഴിഞ്ഞാണ് 91 വയസ് ഉണ്ടായിരുന്ന ഹാക്ക്മാൻ മരണത്തിനു കീഴടങ്ങിയത്. ഇരുവരുടെയും ജഡങ്ങൾ വൈകിയാണ് കണ്ടെത്തിയത്.  

കാലിഫോർണിയയിലെ മരണങ്ങൾ അമ്പരപ്പിക്കുന്ന ദുരന്തമാണെന്നു അധികൃതർ പറഞ്ഞു.

അപൂർവമായ വൈറസ് മാരകമാണെന്നു അവർ ചൂണ്ടിക്കാട്ടി. എല്ലാ വർഷവും 20 മുതൽ 50 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

Hantavirus killed 3 in CA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക