Image

റിവൈവല്‍ ഹ്യൂസ്റ്റന്റെ പ്രത്യേക സമ്മേളനങ്ങള്‍

ജോയി തുമ്പമണ്‍ Published on 06 April, 2025
റിവൈവല്‍ ഹ്യൂസ്റ്റന്റെ പ്രത്യേക സമ്മേളനങ്ങള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിന്റേയും പ്രാന്തപ്രദേശങ്ങളുടേയും സമഗ്രമായ ആത്മീയ ഉണര്‍വ്വിനെ ലക്ഷ്യമാക്കി പ്രത്യേക പ്രാര്‍ത്ഥനാ മീറ്റിംഗുകളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

ഏപ്രില്‍ 11 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് പൊതുയോഗവും, ഏപ്രില്‍ 12 രാവിലെ 9 മണി മുതല്‍ പ്രാര്‍ത്ഥനയും പ്രത്യേക സ്റ്റഡി ക്ലാസുകളും നടക്കുന്നതാണ്. ഈ മീറ്റിംഗുകള്‍ ലിവിംഗ് വാട്ടേഴ്‌സ് ചര്‍ച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷെറില്‍, സ്റ്റാഫോര്‍ഡ്, ടെക്‌സസില്‍) വെച്ചാണ് നടക്കുക.

റെഗന്‍ മാര്‍ട്ടിന്‍, ഷോണ്‍ കാള്‍സണ്‍, ജയ്‌സണ്‍ ഇവാന്‍സ്, എബി ഗിഫ്റ്റസ്സണ്‍ എന്നിവര്‍ ദൈവ വചനത്തില്‍ നിന്ന് പ്രഭാഷണങ്ങള്‍ നടത്തുകയും സ്റ്റഡി ക്ലാസുകള്‍ എടുക്കുകയും ചെയ്യും.

കൂടാതെ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 8 വരെ അമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ മീറ്റിംഗുകളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഏബ്രഹാം ചാക്കോ, പാസ്റ്റണ്‍ ബഥേല്‍ സാമുവേല്‍, പാസ്റ്റര്‍ ജോണ്‍ കുര്യന്‍ (813 610 2807)
 

റിവൈവല്‍ ഹ്യൂസ്റ്റന്റെ പ്രത്യേക സമ്മേളനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക