Image

താരിഫ് ഭീഷണി: വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ടിം ഹൂസ്റ്റണ്‍ ഡെന്മാര്‍ക്കിലേക്ക്

Published on 06 April, 2025
താരിഫ് ഭീഷണി: വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ടിം ഹൂസ്റ്റണ്‍ ഡെന്മാര്‍ക്കിലേക്ക്

ടൊറന്റോ : യുഎസില്‍ നിന്നുള്ള താരിഫ് ഭീഷണിക്കിടെ വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിനൊരുങ്ങി നോവസ്‌കോഷ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍.

അവിടെ ഹെല്‍ത്ത് കെയര്‍, ഊര്‍ജം, സീഫുഡ് മേഖലകളിലെ നേതാക്കളുമായി ഹൂസ്റ്റണ്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 8 മുതല്‍ 10 വരെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന വിന്‍ഡ് യൂറോപ്പിന്റെ വാര്‍ഷിക പരിപാടിയിലും പ്രീമിയര്‍ പങ്കെടുക്കും.

യൂറോപ്യന്‍ വിപണികളില്‍ നോവസ്‌കോഷയെ പങ്കാളിയാക്കുക എന്നതും യാത്രയുടെ ഉദ്ദേശ്യത്തില്‍ ഉള്‍പ്പെടുന്നു. ഡെന്‍മാര്‍ക്കുമായുള്ള പ്രവിശ്യയുടെ പങ്കാളിത്തത്തെ വിലമതിക്കുന്നതായി പ്രീമിയര്‍ ഹ്യൂസ്റ്റണ്‍ പറഞ്ഞു. 2024-ല്‍ നോവസ്‌കോഷയുടെ കയറ്റുമതി രണ്ടു കോടി 94 ലക്ഷം ഡോളറിലെത്തിയതായി അദ്ദേഹം അറിയിച്ചു. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇറക്കുമതി രണ്ടു കോടി 44 ലക്ഷം ഡോളറാണെന്നും പ്രവിശ്യ പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക