Image

ബോസ്റ്റൺ ആശുപത്രിയിൽ ഒരേ ഫ്ലോറിൽ അഞ്ചു നഴ്‌സുമാർക്കു ബ്രെയിൻ ട്യൂമർ (പിപിഎം)

Published on 06 April, 2025
ബോസ്റ്റൺ ആശുപത്രിയിൽ ഒരേ ഫ്ലോറിൽ അഞ്ചു നഴ്‌സുമാർക്കു ബ്രെയിൻ ട്യൂമർ (പിപിഎം)

ബോസ്റ്റണു സമീപമുള്ള മാസച്യുസെറ്റ്സ് ജനറൽ ന്യുട്ടൺ-വെല്ലെസ്‌ലി ഹോസ്പിറ്റലിൽ ഒരേ ഫ്ലോറിൽ ജോലി ചെയ്യുന്ന 11 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ പ്രകടമായി. അതിൽ അഞ്ചു നഴ്‌സുമാർക്ക്‌ ബ്രെയിൻ ട്യൂമർ കണ്ടെത്തി.

പരിസ്ഥിതി ഉൾപ്പെടെ രോഗകാരണമാവുന്ന വിഷയങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നു ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ മാസച്യുസെറ്റ്സ് നഴ്‌സസ് അസോസിയേഷൻ ആ കണ്ടെത്തലിനെ ചോദ്യം ചെയ്തു.

ആശുപത്രിയുടെ ആറാം നിലയിലുള്ള മറ്റേർണിറ്റി യൂണിറ്റിൽ അഞ്ചു നഴ്‌സുമാർക്കു ബ്രെയിൻ ട്യൂമർ കണ്ടെത്തിയത് വലിയ അമ്പരപ്പായി. അതിൽ രണ്ടു പേരുടെ ട്യൂമർ ക്യാൻസറായില്ലെന്നു ആശുപത്രി പറയുന്നു. Meningioma എന്നാണ് വിലയിരുത്തൽ.

മറ്റു ആറു പേരുടെ രോഗാവസ്ഥകൾ എന്താണെന്നു ആശുപത്രി വിശദീകരിച്ചില്ലെന്നു എൻ ബി സി ന്യൂസ് പറയുന്നു.

ഡിപ്പാർട്മെന്റ് ഓഫ് ഒക്യുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി ചേർന്നു നടത്തിയ  അന്വേഷണത്തിൽ ബ്രെയിൻ ട്യൂമർ ഉണ്ടാക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നും കണ്ടില്ലെന്നു ന്യുട്ടൺ ഹോസ്പിറ്റൽ പറയുന്നു. അസോഷിയേറ്റ് ചീഫ് മെഡിക്കൽ ഓഫിസർ ജോനാഥൻ സോണിസ്, ചീഫ് നഴ്‌സിംഗ് ഓഫിസർ സാൻഡി മ്യൂസ് എന്നിവരുടെ പ്രസ്താവനയിൽ പറയുന്നത് കുടിവെള്ളം, ഡിസ്പോസബിൾ മാസ്‌ക്, എക്‌സ്-റേ, താഴത്തെ ഫ്ലോറിലുള്ള കെമോതെറാപ്പി എന്നിവയൊന്നും പ്രശ്നകാരണമായി കാണുന്നില്ല എന്നാണ്.  

മൊഴി നൽകാൻ മുന്നോട്ടു വന്ന ഓരോ സ്റ്റാഫ് അംഗത്തിനും അതിനുള്ള അവസരം ഒക്യുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അധികൃതർ നൽകി. അവരുടെ വ്യക്തിപരമായ മെഡിക്കൽ പശ്ചാത്തലം, രോഗസാധ്യതകൾ എന്നിവയും വിലയിരുത്തി.

"ഞങ്ങളുടെ സ്റ്റാഫിന്റേയും ക്ലിനിഷ്യന്മാരുടെയും രോഗികളുടെയും ആരോഗ്യം ഞങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണനയാണ്," പ്രസ്താവനയിൽ പറയുന്നു.

മാസച്യുസെറ്റ്സ് നഴ്‌സസ് അസോസിയേഷൻ പറയുന്നത് പരിസ്ഥിതി ആഘാത സാധ്യതയെ കുറിച്ചുള്ള വിലയിരുത്തൽ സമഗ്രമായിരുന്നില്ല എന്നാണ്. യൂണിയൻ സ്വന്തമായ വിലയിരുത്തൽ നടത്തുന്നുണ്ട്.

"മുൻകൂട്ടി നിർണയിച്ച നിഗമനത്തിന്റെ മറവിൽ ഒഴിവാകാൻ ആശുപത്രി ശ്രമിക്കരുത്," അവർ പറഞ്ഞു.

5 nurses develop brain tumor at Boston hospital

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക