ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ (MASI) 2025-ലെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30-ന് ഓറിയന്റല്‍ പ്ലാസ റെസ്റ്റോറന്റില്‍ വച്ച് നടത്തും. പ്രസിഡന്റ് ജേക്കബ് ജോസഫിന്റെ (ബാബു) അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബ്രൂക്ക്‌ലിന്‍ സൗത്ത് ഡിക്ടറ്റീവും എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഷിബു മധു ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
മാസി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വര്‍ണ്ണവൈധ്യങ്ങളായ നൃത്തങ്ങള്‍, ക്ലാസിക്- സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിക്കും.
ആഘോഷ പരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടെ നടത്തപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടതായ പാസ്സുകള്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.
ജനുവരിയില്‍ നടന്ന വാര്‍ഷിക തെരഞ്ഞെടുപ്പില്‍ ജേക്കബ് ജോസഫ് (ബാബു) പ്രസിഡന്റ്, റോഷന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), ജോസ് വര്‍ഗീസ് (ട്രഷറര്‍), അലക്‌സ് വലിയവീടന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, 18 അംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്പന്ദനമായ മലയാളി അസോസിയേഷന്‍ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാള സംസ്‌കാരം വളരുന്ന തലമുറയില്‍ പകര്‍ന്നു നല്‍കാന്‍ അസോസിയേഷന്‍ നേതാക്കള്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്നു.
വിവധങ്ങളായ പരിപാടികള്‍ ഇക്കൊല്ലം നടത്തുവാന്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. സഹൃദയരായ എല്ലാവരുടേയും സാന്നിധ്യ സഹായ സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്ന് പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി അലക്‌സ് തോമസ്, ട്രഷറര്‍ ജോസ് വര്‍ഗീസ്, റോഷന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്), അലക്‌സ് വലിയവീടന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പാസിനും അലക്‌സ് തോമസ് (914 473 0142), അലക്‌സ് വലിയവീടന്‍ (718 619 7674), ജോസ് വര്‍ഗീസ് (917 817 4115)