Image

പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം: എംഎ ബേബി സിപി ഐ എം ജനറൽ സെക്രട്ടറി

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം: എംഎ ബേബി സിപി ഐ എം ജനറൽ സെക്രട്ടറി

സിപിഐഎമ്മിനെ ഇനി എംഎ ബേബി നയിക്കും. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി. ഇന്ന് രാവിലെ ചേർന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

 

 

 

English summery:

Final approval from the Politburo: M.A. Baby is the CPI(M) General Secretary.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക