മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്തീയ പുരോഹിതന്മാർക്കു നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ക്രൈസ്തവ സഭ. എഫ് ഐ ആറിൽ പ്രതികളുടെ പേരില്ലാത്തതാണ് സഭയെ പ്രകോപിപ്പിച്ചത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആരോപണം. പ്രതികളെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നതെന്ന് സഭ പറയുന്നു. ജബൽപൂരിൽ ആക്രമണം നടന്ന് നാലുദിവസത്തിനു ശേഷമാണ് മധ്യപ്രദേശ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ, സംഭവത്തിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജബൽപൂരിൽ ക്രൈസ്തവ പുരോഹിതന്മാരെ വി എച്ച് പി ബജ്‌രംഗ് ദൾ പ്രവർത്തകരുടെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. മാണ്ഡല പള്ളിയിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ മതപരിവർത്തനം ആരോപിച്ചാണ് സംഘം അക്രമം അഴിച്ചുവിട്ടത്. പ്രമുഖ ക്രൈസ്തവ നേതാവ് ഫാദർ ഡേവിസ് ഉൾപ്പെടെയുള്ളവരെ പോലീസ് സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
English summery:
Jabalpur violence: Christian community expresses dissatisfaction with police investigation.