Image

താരിഫ് വിഷയത്തിൽ ട്രംപുമായി മസ്കിനു അഭിപ്രായ ഭിന്നത; ഉപദേഷ്ടാവ് നവറോയ്‌ക്കെതിരെ ശതകോടീശ്വരൻ (പിപിഎം)

Published on 06 April, 2025
താരിഫ് വിഷയത്തിൽ ട്രംപുമായി മസ്കിനു അഭിപ്രായ ഭിന്നത; ഉപദേഷ്ടാവ് നവറോയ്‌ക്കെതിരെ ശതകോടീശ്വരൻ (പിപിഎം)

പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് കൊണ്ടുവന്ന ആഗോള താരിഫ് വിഷയത്തിൽ ട്രംപുമായുള്ള അഭിപ്രായ ഭിന്നത അദ്ദേഹത്തിന്റെ വലം കൈയ്യായ എലോൺ മസ്‌ക് പ്രകടിപ്പിച്ചു. തീരുവകളുടെ ശിൽപിയായ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവറോയ്‌ക്കെതിരെ ആഞ്ഞടിച്ച മസ്‌ക്, യുഎസും യൂറോപ്പും ഇറക്കുമതി തീരുവകൾ പാടേ ഒഴിവാക്കി സ്വതന്ത്ര വ്യാപാര മേഖല പോലെ പ്രവർത്തിക്കണമെന്നു നിർദേശിക്കയും ചെയ്തു.

യൂറോപ്പിൽ ബിസിനസ് താല്പര്യങ്ങൾ ഏറെയുള്ള ശതകോടീശ്വരനു ട്രംപിന്റെ താരിഫുകൾ വിപണിയിൽ ഉണ്ടാക്കിയ പ്രത്യാഘാതം മൂലം  $11 ആസ്തികളാണ് നഷ്ടമായത്.

നവറോയെ ചൂണ്ടി മസ്‌ക് എക്‌സിൽ എഴുതി: "ഹാർവാർഡിൽ നിന്ന് ഇക്കണോമിക്സിൽ പിഎച് ഡി എടുത്തതു മോശപ്പെട്ട കാര്യമാണ്, നല്ല കാര്യമല്ല. അതിന്റെ ഫലമായി അഹംഭാവം/തലച്ചോറ് പ്രശ്നങ്ങൾ ഉണ്ടാവുന്നു." എക്‌സിൽ ഒരാളുടെ കുറിപ്പിനോട് പ്രതികരിക്കയായിരുന്നു മസ്‌ക്.

നവറോ താരിഫുകളെ ശരിയായി വിലയിരുത്തിയെന്നു പറഞ്ഞ ഒരാൾക്കു മസ്‌ക് നൽകിയ മറുപടിയിലും ആ പുച്ഛം ഉണ്ടായിരുന്നു.

ഇറ്റലിയിലെ ഫ്ലോറൻസിൽ ഭരണ പങ്കാളിയായ വലതുപക്ഷ ലീഗ് പാർട്ടി സമ്മേളനത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കവെ മസ്‌ക് യുഎസ്-യൂറോപ്പ് വ്യാപാര ബന്ധങ്ങൾ സ്വതന്ത്രമായി നടത്തണമെന്നു നിർദേശിച്ചു. "സീറോ താരിഫ്" എന്ന ആശയമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. "ഫലത്തിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല."

ട്രംപ് ചുമത്തിയ താരിഫുകളിൽ യൂറോപ്യൻ യൂണിയന് എതിരായ 20% ഉൾപ്പെടുന്നു.

താരിഫ് പ്രഖ്യാപിച്ചു അഞ്ചു ദിവസത്തിനുള്ളിൽ യുഎസ് വിപണികളിൽ അരാജകത്വമായി. ഡൗ ജോൺസിനു നഷ്ടമായത് 3,068 പോയിന്റുകളാണ്. നാസ്ഡാഖിനു 1,458. മസ്കിന്റെ ടെസ്‌ല കമ്പനിക്ക് ഈ വർഷത്തിന്റെ ആദ്യ രണ്ടു മാസം കൊണ്ടു യൂറോപ്പിൽ 42.6% ബിസിനസ് നഷ്ടമായെന്ന് യൂറോപ്യൻ കാര് നിർമാതാക്കളുടെ സംഘടന പറയുന്നു.

താരിഫുകൾ വിപണികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് മസ്‌ക് കഴിഞ്ഞ വർഷം പോഡ്‌കാസ്റ് പ്രമുഖൻ ജോ റോഗനോടു പറഞ്ഞിരുന്നു. യുഎസിൽ ഉത്പാദനം കൂട്ടുക എന്ന ആശയം നല്ലതാണെങ്കിലും അത് വേഗത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Musk swipes at Trump tariff architect Navarro  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക