Image

ക്രൈസ്തവർ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ തേടിയെത്തും; രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ല: മാർ പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ്

Published on 06 April, 2025
ക്രൈസ്തവർ  ഒന്നിച്ചു നിന്നാൽ  രാഷ്ട്രീയക്കാർ തേടിയെത്തും; രാഷ്ട്രീയ പാർട്ടി  രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ല: മാർ പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ്

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളിക്കൊണ്ടായിരുന്നു മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

നാം ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തും. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. എങ്കിൽ ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും  മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

പാലായിലെ മദ്യ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 

വഖഫ് നിയമഭേദ ബില്‍ പാസായ വിഷയത്തിലും മാര്‍ കല്ലറങ്ങാട്ട് പ്രതികരിച്ചു. കെസിബിസി കേരള എംപിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് അവരുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നുവെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക