കൊച്ചി : 2025 ജൂലൈ 25 മുതൽ 28 വരെ ബാങ്കോക്കിൽ വച്ച് നടക്കാനിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ബിനാലെ കോൺഫറൻസിന്റെ ചെയർമാൻ ഡോ. ബാബു സ്റ്റീഫന് (ഫൊക്കാന മുൻ പ്രസിഡന്റ് ) കൊച്ചിയിൽ ഹൃദ്യമായ സ്വീകരണം നൽകി.ഡബ്ല്യുഎംസി തിരുകൊച്ചി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ താജ് ഗേറ്റ്വേയിൽ വച്ചായിരുന്നു സ്വീകരണം.
മുൻ ഡിഐജി സുരേന്ദ്രൻ ഐപിഎസ്, അലക്സ് കോശി വിലനിലം, ജാസ്മിൻ, ജോർജ് കുളങ്ങര, ജോസഫ് മാത്യു, ജോൺസൺ എബ്രഹാം, അഡ്വ. പ്രവീൺ ജോയ് എന്നിവർ സന്നിഹിതരായിരുന്നു. ബാങ്കോക്കിൽ നടക്കാനിരിക്കുന്ന ബിനാലെയിൽ പങ്കെടുക്കാൻ ഇതിനോടകം നാനൂറിലധികം ഡെലിഗേറ്റുകളും കുടുംബങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
WMC Thirukochi Province gave a warm reception Dr. Babu Stephen ( former President Fokkana) chairman WMC Biennial Conference 25th to 28 July 2025 at Bangkok at Tag Gateway Kochi.Present were Former DIG Sri Surendran IPS, Sri Alex Koshy Vilanilam, Smt Jasmin,Sri George Kulangara , Sri Joseph Mathew,Sri Johnson Abraham and Adv Praveen Joy.