Image

കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി

കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭ​ഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ​​ഗണ​ഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.

ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടിയതിനെതിരെയും പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പൊലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. ക്ഷേത്രത്തിലും പരിസരത്തും ആർ എസ് എസിന്റെ കൊടി തോരണങ്ങൾ കെട്ടിയിരിക്കുന്നതയും പരാതിയിൽ കാണിച്ചിട്ടുണ്ട്.

 

 

English summery:

A complaint has been raised that an RSS patriotic song (Ganageetham) was sung at a festival music concert in Kollam.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക