Image

റോളർ കോസ്റ്ററിൽ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
റോളർ കോസ്റ്ററിൽ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം

ഡൽഹിയിലെ അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.ഡൽഹി സ്വദേശിനി പ്രിയങ്കയാണ് മരിച്ചത്. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് ദാരുണമായ സംഭവം. പ്രതിശ്രുത വരൻ നിഖിലിനൊപ്പം അമ്യൂസ്‌മെന്റ് പാർക്കിൽ എത്തിയപ്പോഴായിരുന്നു അപകടം.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രിയങ്കയും നിഖിലും അമ്യൂസ്‌മെന്റ് പാർക്കിലെത്തിയത് . വൈകുന്നേരത്തോടെ ഇരുവരും റോളർ കോസ്റ്ററിൽ കയറി. റോളർ കോസ്റ്റർ ഏറ്റവും ഉയരത്തിലെത്തിയപ്പോൾ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാൻഡ് തകറന്ന് പ്രിയങ്ക താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിശ്രുത വരൻ നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. 2025 ഫെബ്രുവരിയിലാണ് പ്രിയങ്കയുടെയും നിഖിലിന്റെയും വിവാഹനിശ്ചയം നടന്നത്. അടുത്ത വർഷം വിവാഹം നടത്താനായിരുന്നു തീരുമാനം. സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം പ്രിയങ്കയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

 

 

 

English summery;

Young woman meets a tragic end after falling from a roller coaster.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക