ന്യൂയോർക്കിലെ സെയ്ന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം, ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനായിലെ സെന്റ് സ്റ്റീഫൻസ് ഫൊറോനാ ഇടവക, ന്യൂ ജേഴ്സി ക്രിസ്തുരാജ ഇടവക, ഫിലാഡൽഫിയ സെന്റ് ന്യൂമാൻ മിഷൻ , യോങ്കേഴ്‌സ് സെന്റ് ജോസഫ് മിഷൻ എന്നിവടങ്ങളിലെ, ഒന്നുമുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കുവേണ്ടി ഏപ്രിൽ അഞ്ചാം തിയതി സംഘടിപ്പിച്ച IGNITE 2025 വേറിട്ടൊരു അനുഭവമായി.
ഇടവക വികാരി റവ. ഡോ. ബിപി തറയിലിന്റെ സ്വാഗതത്തോടു കൂടി ആരംഭിച്ച Ignite ന് റവ ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലി അനുഗ്രഹമായി. തുടർന്ന് റവ. ഡോ. ബിപി തറയിൽ ഉത്ഘാടനം നിർവഹിച്ചു.
Ice breaker games കുട്ടികൾ തമ്മിൽ പരിചയപ്പെടുന്നതിനും സൗഹൃദങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമായി. തുടർന്ന് നടത്തിയ ക്ലാസ്സുകൾക്ക് Br Mosses Puthuppallimyalil, Stacy Matchanikal, Syna Matchanikal എന്നിവർ നേതൃത്വം നൽകി.
ഉച്ച കഴിഞ്ഞ് നടത്തിയ Bible Trivia, Charades, Pictionary, Bible Scavenger Hunt എന്നീ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. ജെസ്നി പുളിയലക്കുന്നേൽ, നിതിൻ പൂത്രക്കടവിൽ, ക്രിസ് അമ്പേനാട്ട്, കൃപ ചാലുപറമ്പിൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ലിസി വട്ടക്കളം എല്ലാവർക്കും നന്ദി അറിയിച്ചു.
കുട്ടികൾക്ക് വിശ്വാസത്തിന്റേയും സന്തോഷത്തിന്റേയും കൂട്ടായ്മയുടെയും തീ പകർന്ന IGNITE 2025 സമ്മാനദാനത്തോടു കൂടെ സമാപിച്ചു.