Image

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

Published on 06 April, 2025
മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

എറണാകുളം മുനമ്പത്ത് യുവാവിനെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മുനമ്പം സ്വദേശി സ്മിനുവിനെ ആണ് വീടിന്റെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 5ന് ആയിരുന്നു യുവാവിന്റെ മൃതദേഹം കാര്‍ പോര്‍ച്ചില്‍ കണ്ടെത്തിയത്.

സംഭവ ദിവസം മുതല്‍ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടന്നത്. ഇതിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സ്മിനുവിന്റെ സുഹൃത്ത് സനീഷ് ആണ് കേസില്‍ അറസ്റ്റിലായത്. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു

സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കൊല നടത്തിയത്. മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സ്മിനു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സ്മിനുവിന്റെ അച്ഛനും അമ്മയും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്താണ് സ്മിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക