ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കുപ്രസിദ്ധ ഗുണ്ട വാള ബിജുവും സംഘവുമാണ് പിടിയിലായത്. പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വാള ബിജു, പ്രശാന്ത്, ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. നാടൻ ബോംബിനൊപ്പം ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
English summery:
Gang arrested for bringing country-made bombs to disrupt the festival.