Image

ട്രംപിന്റെ നയങ്ങൾ സാമ്പത്തിക ഭ്രാന്ത്; യുഎസിൽ വ്യാപകപ്രതിഷേധം

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
ട്രംപിന്റെ നയങ്ങൾ സാമ്പത്തിക ഭ്രാന്ത്; യുഎസിൽ വ്യാപകപ്രതിഷേധം

അമേരിക്കയിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോൺ മസ്കിന്റെയും നയങ്ങൾക്കെതിരെ വ്യാപകപ്രതിഷേധം. വാഷിങ്ടൺ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ജലീസ് തുടങ്ങി 50 സംസ്ഥാനങ്ങളിലെ തെരുവുകൾ പ്രതിഷേധം അരങ്ങേറി.

ട്രംപ് അധികാരത്തിലെത്തിയ ശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു അമേരിക്ക സാക്ഷ്യംവഹിച്ചത്. 150-ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ഈ രാജ്യവ്യാപകമായ പ്രതിഷേധം. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള കൂട്ടപ്പിരിച്ചുവിടൽ, സാമ്പത്തികരംഗത്തെയും മനുഷ്യാവകാശമേഖലയിലെയും പ്രശ്നങ്ങൾ, ഉയർന്ന തീരുവ ചുമത്തൽ, ഗർഭച്ഛിദ്ര വിലക്ക് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പ്രതിഷേധം. ‘ഹാൻഡ്സ് ഓഫ്’ എന്ന പേരിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

ട്രംപിന്റെ നയങ്ങൾ സാമ്പത്തിക ഭ്രാന്താണെന്നും ഇത് ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും. അദ്ദേഹം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ രാജ്യത്തെമ്പാടും പ്രതിഷേധം ഉയർന്നെങ്കിലും തന്റെ നയങ്ങളിൽ മാറ്റംവരുത്താൻ പോകുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു.

 

 

English summery:

Trump's policies are economic madness; widespread protests erupt in the U.S.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക