മലയാളികളുടെ പ്രധാനപ്പെട്ട രണ്ടു വിശേഷങ്ങൾ ഈ വസന്തകാല വേളയിൽ!! പ്രകൃതി പച്ചപ്പിന്റെ നവമുകുളങ്ങൾ നിരത്തി ഉന്മേഷവതിയായി നമ്മെ വിളിക്കുന്നു. ഒരു നല്ല കണികണ്ടുകൊണ്ടു ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരുക. കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ് നമുക്കെല്ലാം പ്രത്യാശ നൽകുന്നു.
നിത്യതയുടെ ദർശനം മാനവരാശിക്ക് സമ്മാനിച്ച യേശുദേവന്റെ പുനരുത്ഥാനം. സമൃദ്ധിയുടെ സന്ദേശം നൽകികൊണ്ട് മത്താപ്പൂവും, കമ്പിത്തിരികളും, പടക്കങ്ങളുമായി എത്തുന്ന വിഷു പുലരി. നിങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുക.
സ്നേഹത്തോടെ, ഇ-മലയാളി പത്രാധിപസമിതി