Image

താരിഫ് പ്രതിസന്ധിയിൽ ബ്രിട്ടീഷ് ജഗ്വാർ കാറുകളുടെ യുഎസിലേക്കുള്ള കയറ്റുമതി നിർത്തിവച്ചു (പിപിഎം)

Published on 07 April, 2025
 താരിഫ് പ്രതിസന്ധിയിൽ ബ്രിട്ടീഷ് ജഗ്വാർ കാറുകളുടെ യുഎസിലേക്കുള്ള കയറ്റുമതി നിർത്തിവച്ചു (പിപിഎം)

ടാറ്റ മോട്ടോഴ്‌സ് ഉടമയിലുള്ള ബ്രിട്ടീഷ് ലക്ഷുറി കാർ നിർമാതാവ്  ജഗ്വാർ ലാൻഡ് റോവർ യുഎസിലേക്കുള്ള കയറ്റുമതി നിർത്തിവച്ചു. യുഎസിലേക്കുള്ള ഇറക്കുമതിക്കു ബ്രിട്ടീഷ് കാറുകളുടെ മേൽ 25% തീരുവ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചതാണ് കാരണം. 

ജഗ്വാർ, ഡിഫൻഡർ, റെയ്ഞ്ച് റോവർ കാറുകൾ നിർമിക്കുന്ന കമ്പനിക്കു യുഎസിൽ നിർമാണ സൗകര്യങ്ങൾ ഇല്ല. 2024 അവസാന മൂന്നു മാസങ്ങളിൽ അവർ 38,000 കാറുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു.

ബ്രിട്ടൻ 2023ൽ യുഎസിൽ നിന്ന് 58 ബില്യൺ പൗണ്ട് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്‌തു, 60 ബില്യൺ യുഎസിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു.

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ കഴിഞ്ഞയാഴ്ച്ച 9 ശതമാനത്തിലേറെ വീണു.

Jaguar pauses export to US 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക