Image

ഓക്‌ബ്രൂക് ടൗൺഷിപ് ട്രസ്റ്റിയായി ഇന്ത്യൻ അമേരിക്കൻ സുരേഷ് റെഡ്‌ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (പിപിഎം)

Published on 07 April, 2025
 ഓക്‌ബ്രൂക് ടൗൺഷിപ് ട്രസ്റ്റിയായി ഇന്ത്യൻ അമേരിക്കൻ സുരേഷ് റെഡ്‌ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (പിപിഎം)

ഇലിനോയ് ഓക്‌ബ്രൂക് ടൗൺഷിപ് ട്രസ്റ്റിയായി ഇന്ത്യൻ അമേരിക്കൻ ഡോക്ടർ സുരേഷ് റെഡ്‌ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ജിം നാഗിൽ, ഡോക്ടർ മെലീസ മാർട്ടിൻ എന്നിവരും വീണ്ടും ജയം കണ്ടു.

"ഞാൻ ഏറെ വിനീതനാവുന്നു," ഫിസിഷ്യനായ റെഡ്‌ഡി പറഞ്ഞു. "നിങ്ങൾ തന്ന പിന്തുണയ്ക്ക് അഗാധമായ നന്ദി."

മൂന്ന് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് നാലു സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഷിക്കാഗോ ലൂപ്പിനു 15 മൈൽ പടിഞ്ഞാറു 10,000 ജനസംഖ്യയുള്ള പട്ടണമാണ് ഓക് ബ്രൂക്.

രാജ്യത്തെ സമ്പന്ന സമൂഹങ്ങളിൽ ഒന്നാണിത്.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ മുൻ പ്രസിഡന്റാണ് ഹൈദരാബാദ് സ്വദേശിയായ റെഡ്‌ഡി. ഹാർവാർഡിൽ ഇന്റെർവെൻഷൻ ന്യുറോറേഡിയോളജി വിഭാഗം മേധാവി ആയിരുന്നു.

Dr. Suresh Reddy wins Oak Brook trustee re-election

 ഓക്‌ബ്രൂക് ടൗൺഷിപ് ട്രസ്റ്റിയായി ഇന്ത്യൻ അമേരിക്കൻ സുരേഷ് റെഡ്‌ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക