വാഷിങ്ടന്‍: ആലപ്പുഴ സ്വദേശി ഫാ. ഡോ. അല ക്‌സാണ്ടര്‍ ജെ. കുര്യനെ വൈറ്റ് ഹൗസ് ഫെയ്ത്ത് ലെയ്സണ്‍ ആയി നിയമിച്ചു.
യുഎസ് പൊതുഭരണ വിഭാഗ ത്തിലെ ഗവണ്‍മെന്റ് വൈഡ് പോളിസി ഓഫിസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററുമായ അദ്ദേഹത്തിന് അധികച്ചുമതലയായാണു പുതിയ നിയമനം.
വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫിസിന്റെ ഗുണ ഭോക്താക്കള്‍ക്കുള്ള പരിശീലന ത്തിന്റെയടക്കം ചുമതലകള്‍ അദ്ദേഹം നിര്‍വഹിക്കും.
സുപ്രീം കോടതി പരിഷ്‌കരണം സംബന്ധിച്ച പ്രസിഡന്‍ഷ്യല്‍ കമ്മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ഫാ. അലക്‌സാണ്ടര്‍ ഗവ. ജീവനക്കാരുടെ കോവിഡ് വാക്‌സിനേഷന്റെ ഏകോപനച്ചുമതലയും നിര്‍വഹി ച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഇദ്ദേഹം ആലപ്പുഴ പള്ളിപ്പാട് കട യ്ക്കല്‍ കുടുംബാംഗമാണ്.