Image

മമ്മൂട്ടിയുടെ ചികിത്സ ഏകദേശം തീർന്നിരിക്കുന്നു ; സീരിയസ് പ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന് നിര്‍മ്മാതാവ് ബാദുഷ

Published on 07 April, 2025
മമ്മൂട്ടിയുടെ ചികിത്സ ഏകദേശം തീർന്നിരിക്കുന്നു ; സീരിയസ് പ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന്  നിര്‍മ്മാതാവ് ബാദുഷ

മമ്മൂട്ടിയുടെ ആരോഗ്യവസ്ഥയെ കുറിച്ചുള്ള പല അഭ്യൂഹങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എമ്പുരാന്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ശബരിമലയില്‍ താരത്തിന് വേണ്ടി വഴിപാട് നടത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പറയുന്ന പോലെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ മമ്മൂട്ടിക്ക് ഇല്ലെന്നും സാധാരണ ആളുകള്‍ക്ക് വരുന്നതുപോലെയുള്ള പ്രശ്‌നങ്ങളെ ഉള്ളുവെന്നും പറയുകയാണ് നിര്‍മാതാവ് ബാദുഷ.

”ഈ പറയുന്നത്ര സീരിയസ് പ്രശ്‌നങ്ങളൊന്നുമില്ല. സാധാരണ ആള്‍ക്കാര്‍ക്ക് വരുന്നത് പോലെ ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. അതിന്റെ ചികിത്സയിലാണ്. ഇപ്പോള്‍ എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയിക്കാനായി തുടങ്ങും. നോമ്പ് കാരണമാണ് പ്രധാനമായും ഇപ്പോള്‍ അഭിനയിക്കാതിരിക്കുന്നത്” എന്നാണ് ബാദുഷ പറയുന്നത്.

അതേസമയം, മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കാനിരിക്കവെയാണ് മമ്മൂട്ടിയുടെ ആരോഗ്യം മോശമായത്. താരത്തിന് ക്യാന്‍സര്‍ ആണെന്ന് അടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ഗ്രേസ് ആന്റണി തുടങ്ങി വലിയ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക