Image

തെറ്റ് പറ്റിയത് തൃശ്ശൂരിലെ ജനങ്ങൾക്ക്, സുരേഷ്‌ഗോപിക്ക് 'കട്ട്' പറയേണ്ടതും ജനങ്ങളെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Published on 07 April, 2025
തെറ്റ് പറ്റിയത് തൃശ്ശൂരിലെ ജനങ്ങൾക്ക്, സുരേഷ്‌ഗോപിക്ക് 'കട്ട്' പറയേണ്ടതും ജനങ്ങളെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

പാലക്കാട്:സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ ഇറങ്ങിയ ശേഷം കാറിന് പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് കുഴപ്പം പറ്റിയത്. അതില്‍ കൂടുതല്‍ എന്തുപറയാനാണ് ഞാന്‍?. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകില്‍ എപ്പോഴും ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോള്‍ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റില്‍ വച്ചിരിക്കും. ഞാന്‍ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകില്‍ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ'.

'ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാന്‍ സംവിധായകനലല്ലോ കട്ട് പറയാന്‍. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകര്‍ പറയും. അത് ജനങ്ങളാണ്' ഗണേഷ് കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക