കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്. ആർവി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.
"തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നിൽക്കും ഈ സഖാവ്, PJ'' എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം പി. ജയരാജയൻ മടങ്ങിയെത്താനിരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.