വിഷുദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെയും വൈവിധ്യമാർന്ന പരിപാടികളുടെയും നീണ്ട നിരയുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ഏപ്രിൽ 14 , വിഷുദിനത്തിൽ രാവിലെ 5.30 ന് ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം " മാളികപ്പുറവും " , 8 മണിക്ക് കാണിപ്പയൂർ അവതരിപ്പിക്കുന്ന വിഷു ഫലങ്ങളും , 8.30 ന് പൃഥ്വിരാജ് , നിഖില വിമൽ , ബേസിൽ ജോസഫ് ,അനശ്വര രാജൻ തുടങ്ങിയവർ അഭിനയിച്ച ചലച്ചിത്രം " ഗുരുവായൂർ അമ്പലനടയിലും " 11.30 ന് ടോവിനോ തോമസ് നായകനായ മെഗാഹിറ്റ് ചലച്ചിത്രം " അജയന്റെ രണ്ടാം മോഷണം ( ARM ) ഉം സംപ്രേക്ഷണം ചെയ്യുന്നു.
ഉച്ചതിരിഞ്ഞു 2.30ന് എം.എൽ.എ മാരായ രാഹുൽ മാങ്ങുട്ടത്തിൽ , യു പ്രതിഭ , കോവൂർ കുഞ്ഞുമോൻ എന്നിവർ മത്സരാത്ഥികളായി എത്തുന്ന " എങ്കിലേ എന്നോട് പറ " യും സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കോമഡി - ആക്ഷൻ ചലച്ചിത്രം " റൈഫിൾ ക്ലബ് " വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.