ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീൻ, ഫവാസ്, റസാഖ്, മുൻഷീദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചവർ ലഹരിക്ക് അടിമകളാണോ എന്ന് സംശയുമുണ്ടെന്നും പരിക്കേറ്റവർ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് മൊയ്തീൻ, മിഥിലാജ്, അസറുദ്ദീൻ എന്നിവരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ സ്ഥലത്ത് പടക്കം പൊട്ടിച്ചത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് സംഘം തിരിച്ചുപോയി വാഹനങ്ങളിൽ കൂടുതൽ ആളുകളുമായി എത്തി പെപ്പർ സ്പ്രേ അടിച്ച് വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
English summery:
Argument over bursting firecrackers in Kasaragod's Nalammile; four people injured in a machete attack.