മലപ്പുറത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് വാടകവീട്ടിൽ പ്രസവിച്ച മലപ്പുറം ചട്ടിപ്പറമ്പിലെ അസ്മ (36) ഇന്നലെ മരിച്ചിരുന്നു. ഇവരുടെ ഭർത്താവ് സിറാജുദ്ദീനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ചില കാര്യങ്ങൾ ബോധപൂർവം മറച്ചുവെക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19ലേക്ക് എത്തിയത് വലിയ പ്രയത്‌നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
English summery:
Woman's death following childbirth was a deliberate murder: Health Minister.