ചക്ക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ സ്വദേശിയും പാലക്കോട്ട് ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ മിനി (53) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ തുണി അലക്കുന്നതിനിടെയാണ് മിനിയുടെ തലയിൽ സമീപത്തെ പ്ലാവിൽ നിന്ന് ചക്ക വീണത്.
പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മക്കൾ: നികേഷ്, നിഷാന്ത്.
English summery:
Woman dies after a jackfruit fell on her head.