ഓട്ടവ : സൂ സെ മാരി മലയാളീ അസോസിയേഷൻ 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രശാന്ത് എം.വിയാണ് പുതിയ പ്രസിഡൻ്റ്. ദീപു മോഹനൻ, സ്പിക്സി അഗസ്റ്റിൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. അഞ്ജു ജോയ്, മെൽവിൻ മാത്യു എന്നിവരെ സെക്രട്ടറിമാരായും ജിൻസ് സണ്ണിയെ ജനറൽ സെക്രട്ടറിയായും യോഗത്തിൽ തിരഞ്ഞെടുത്തു.
എവിൻ പ്രകാശിയയാണ് ട്രഷറർ. അശ്വതി മുരളി (കൾച്ചറൽ കമ്മിറ്റി കോഓർഡിനേറ്റർ), ബെൽജിൻ ബാബു (സ്പോർട്സ് കമ്മിറ്റി കോർഡിനേറ്റർ), വിഷ്ണു ഗോപകുമാർ (പ്ലേസ്മെൻ്റ് കമ്മിറ്റി കോർഡിനേറ്റർ), അനസ് അമ്പലൻ (ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഫെലിക്സ് കോശി, ജെയ്സി ജെയിംസ് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.\
ശക്തവും ഊർജസ്വലവും ഏകീകൃതവുമായ സൂ സെ മാരിയിൽ മലയാളി കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നത് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. അസോസിയേഷനിലേക്കുള്ള അംഗത്വ വിതരണം ആരംഭിച്ചതായും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണത്തിനുമായി info@saultmalayaleeassociation.ca, support@saultmalayaleeassociation.ca, hr@saultmalayaleeassociation.ca എന്നീ ഇമെയിൽ വഴി ബന്ധപ്പെടാം.