Image

മൂന്നു ഡസൻ അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസകൾ കൂടി കലിഫോർണിയ യൂണിവേഴ്സിറ്റികളിൽ റദ്ദായി (പിപിഎം)

Published on 07 April, 2025
മൂന്നു ഡസൻ അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസകൾ കൂടി കലിഫോർണിയ യൂണിവേഴ്സിറ്റികളിൽ റദ്ദായി (പിപിഎം)

പുരാതനമായ കലിഫോർണിയ യൂണിവേഴ്സിറ്റികളിൽ മൂന്നു ഡസൻ അന്താരാഷ്ട്ര വിദ്യാർഥികൾക്കു കൂടി വിസ നഷ്ടമായി. അടുത്തിടെ പഠിച്ചിറങ്ങിയ ചിലരുടെ വിസകളും ട്രംപ് ഭരണകൂടം റദ്ദാക്കി.

ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങളുടെ പേരിലാണ് നടപടി.

കഴിഞ്ഞ മാസം ആരംഭിച്ച നടപടിയിൽ തങ്ങളുടെ വിദ്യാർഥികൾ ഉൾപെട്ടുവെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കലിഫോര്ണിയയുടെ പല കോളജുകളും പറഞ്ഞു. അതിൽ ഏറ്റവും അറിയപ്പെട്ടത് കൊളംബിയ യൂണിവേഴ്സിറ്റി മുൻ വിദ്യാർഥി മഹ്‌മൂദ്‌ ഖലീലിന്റെ കേസാണ്. വിസ റദ്ദാക്കിയെന്നു പറഞ്ഞു പൊടുന്നനെ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ലൂയിസിയാനയിൽ തടവിൽ പാർപ്പിച്ചിരിക്കയാണ്.

300 വിദേശ വിദ്യർഥികളുടെ വിസ റദ്ദാക്കിയെന്നു കഴിഞ്ഞ മാസം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വെളിപ്പെടുത്തി. കലാപമുണ്ടാക്കി എന്നതിന്റെ പേരിൽ രാജ്യത്തു നിന്ന് പുറത്താക്കേണ്ടവരാണ് അവർ എന്നദ്ദേഹം പറഞ്ഞു.

സ്റ്റാൻഫോർഡിൽ നാലു വിദ്യാർഥികളുടേയും ബിരുദപഠനം കഴിഞ്ഞ രണ്ടു പേരുടെയും വിസകൾ റദ്ദാക്കി.

കലിഫോര്ണിയയിലെ 35 വിദ്യാർഥികളെ ഭരണകൂടം ലക്ഷ്യമാക്കി. പല കോളജുകളിലും അസ്ഥിര അവസ്ഥയുണ്ടെന്നു യൂണിവേഴ്സിറ്റി ഓഫ് കലിഫോര്ണിയ എൻ ബി സി ന്യൂസിനോട് പറഞ്ഞു. വിദ്യാർഥികൾ നാടുകടത്തൽ ഭയക്കുന്നു.

രണ്ടു അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥികളും രണ്ടു ഗ്രാജുവേറ്റുകളും രണ്ടു മുൻ വിദ്യാർഥികളും പ്രശ്നത്തിലായെന്നു യുസി ബെർക്കിലി പറഞ്ഞു. യുസി സാൻ ദിയഗോവിൽ അഞ്ചു വിദ്യാർഥികളുടെയും യുസി ഡേവിസിൽ 12 പേരുടെയും വിസകൾ റദ്ദാക്കി.

ഫെഡറൽ ഗവൺമെന്റ് കാരണമൊന്നും പറഞ്ഞില്ലെന്നു യുസി ഡേവിസ് പറഞ്ഞതായി എൻബിസി റിപ്പോർട്ട് ചെയ്തു. "ഈ നടപടികൾ ഞങ്ങളുടെ ക്യാമ്പസ് സമൂഹത്തിനു അസ്വസ്ഥത ഉളവാക്കുന്നു."  

യുസിഎൽഎ ചാൻസലർ പറയുന്നത് ആറു വിദ്യാർഥികൾക്കും ആറു പൂർവ വിദ്യാർഥികൾക്കും വിസ റദ്ദായി എന്നാണ്.

Dozens more of foreign students lose visas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക