Image

കവര്‍ച്ച, ലൈംഗികാതിക്രമം: ബഹാമസ് യാത്രയില്‍ മുന്നറിയിപ്പ് നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

Published on 07 April, 2025
കവര്‍ച്ച, ലൈംഗികാതിക്രമം: ബഹാമസ് യാത്രയില്‍ മുന്നറിയിപ്പ് നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിങ്ടണ്‍: ബഹാമാസിന്റെ തലസ്ഥാനമായ നസ്സാവു ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കന്‍ മുന്നറിയിപ്പ്.  കവര്‍ച്ച, ലൈംഗികാതിക്രമം, കടല്‍ സ്രാവുകളുടെ ആക്രമണം, സുരക്ഷയില്ലാത്ത വാട്ടര്‍ സ്‌പോര്‍ട്സ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന്  യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ലെവല്‍ 2 യാത്ര നിര്‍ദേശം പുറത്തിറക്കി.

നസ്സാവുവിലെ 'ഓവര്‍ ദി ഹില്‍' മേഖല അപകടസാധ്യതയുള്ളതായി യു.എസ് മുന്നറിയിപ്പില്‍ പറയുന്നു. ഇവിടെ ഗുണ്ടാസംഘങ്ങള്‍ താമസക്കാരെ കൊലപ്പെടുത്തുകയും നിരന്തരം അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എസ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

സുരക്ഷയില്ലാത്ത ഹോട്ടലുകളില്‍ താമസിക്കുന്നത് അപകടകരമാണെന്നും, വാതിലുകളും ജനലുകളും പൂട്ടി വെക്കണമെന്നും പരിചയമില്ലാത്ത ആളുകള്‍ക്ക് വന്നാല്‍ വാതില്‍ തുറക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബഹാമാസിലെ ബോട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സുരക്ഷിതമല്ല. പരിക്കുകളും, നിരവധി മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നും പല ഓപ്പറേറ്റര്‍മാര്‍ക്കും ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ല എന്നതും വാട്ടര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അപകടകരമാക്കുന്നു.

നസ്സാവുവിലെ ഡൗണ്‍ടൗണ്‍ ബീച്ചുകളിലും സമീപ പ്രദേശങ്ങളിലുമുള്ള ജെറ്റ് സ്‌കീ ഓപ്പറേറ്റര്‍മാര്‍ക്കെതിരേ ലൈംഗികാതിക്രമം സംബന്ധിച്ച നിരവധി പരാതികള്‍ അടുത്തിടെ ലഭിച്ചതായി യു.എസ് അധികൃതര്‍ പറയുന്നു. അതിനാല്‍, അനധികൃതവും ലൈസന്‍സ് ഇല്ലാത്തതുമായ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സേവനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്രാവുകളുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക