Image

വാനിറ്റി ഫെയറിൻ്റെ എഡിറ്റർ-ഇൻ-ചീഫ് സ്ഥാനത്തുനിന്ന് രാധിക ജോൺസ് പടിയിറങ്ങുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 07 April, 2025
വാനിറ്റി ഫെയറിൻ്റെ  എഡിറ്റർ-ഇൻ-ചീഫ് സ്ഥാനത്തുനിന്ന് രാധിക ജോൺസ് പടിയിറങ്ങുന്നു

ഏകദേശം എട്ട് വർഷത്തോളം വാനിറ്റി ഫെയറിൻ്റെ തലപ്പത്തിരുന്ന ശേഷം, എഡിറ്റർ-ഇൻ-ചീഫ് സ്ഥാനത്തുനിന്ന് രാധിക ജോൺസ് പടിയിറങ്ങുന്നു.  ഒരു പ്രമുഖ മാഗസിൻ്റെ തലപ്പത്ത് ഇത്രയും കാലം ഇരിക്കുന്നത് ശ്രദ്ധേയമാണ്.  ഏപ്രിൽ 3-ന് ജീവനക്കാർക്കയച്ച കത്തിൽ,  തൻ്റെ തീരുമാനം വ്യക്തമാക്കുന്നു. ഒരു ദൗത്യം പൂർത്തിയായി എന്ന തോന്നലും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, അതുപോലെ കൂടുതൽ വലിയ കാര്യങ്ങളിൽ സ്വാധീനം ചെലുത്താനും ആഗ്രഹിക്കുന്നു എന്നുമാണ് രാജിക്ക്  പിന്നിലെ പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടിയത്.

തനിക്ക് ഒരു കാര്യം പൂർത്തിയായിക്കഴിഞ്ഞാൽ അൽപ്പം അസ്വസ്ഥത തോന്നാറുണ്ടെന്നും, ഒരു പാർട്ടിയിൽ അധികനേരം നിൽക്കുന്നതിനോട് തനിക്ക്   വിമുഖത ഉണ്ടെന്നും  ഈ വസന്തകാലത്തു  വാനിറ്റി ഫെയർ വിടാൻ താൻ തീരുമാനിച്ചെന്നുമാണ് അവർ  കത്തിൽ പറഞ്ഞത്.

ജോൺസ് തൻ്റെ കത്തിൽ പറഞ്ഞു, 2017-ൽ ജോലിക്ക് വന്നപ്പോൾ എഴുതിയത് ഇപ്പോഴും വായിക്കാറുണ്ട്. നിങ്ങളുടെ സഹായത്തോടെ ഞാൻ വിചാരിച്ച കാര്യങ്ങളെല്ലാം കഴിഞ്ഞു എന്ന് ഓർത്ത് എനിക്ക് അത്ഭുതമുണ്ട്. വാനിറ്റി ഫെയർ ഇപ്പോൾ നല്ല ധൈര്യമുള്ള വാർത്തകളും, അടിപൊളി വീഡിയോകളും, കൂടുതൽ പേരിലേക്ക് എത്തുന്ന ഡിജിറ്റൽ കാര്യങ്ങളുമുള്ള ഒരു നല്ല മാസികയായി മാറി എന്നും അവർ പറഞ്ഞു.

ജെസ്മിൻ വാർഡ്, ജെയിംസ് പോഗ് എന്നിവരുടെ നല്ല എഴുത്തുകൾ പ്രസിദ്ധീകരിച്ചതിൽ ജോൺസിന് സന്തോഷമുണ്ട്. 2020-ൽ ബ്രിയോണ ടെയ്‌ലറുടെ ചിത്രം വെച്ച വാനിറ്റി ഫെയർ കവർ അവരുടെ വലിയ നേട്ടങ്ങളിൽ ഒന്നാണ്. "ഞങ്ങൾ ആ ചിത്രം വരയ്ക്കാൻ പറഞ്ഞില്ലെങ്കിൽ അത് ലോകത്ത് ഉണ്ടാകുമായിരുന്നില്ല. അത് പ്രസിദ്ധീകരിച്ചത് എൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്," എന്നും അവർ പറഞ്ഞു.

കോണ്ടെ നാസ്റ്റിലെ വലിയ ഉദ്യോഗസ്ഥയായ അന്ന വിൻ്റൂർ ജീവനക്കാർക്ക്  അയച്ച സന്ദേശത്തിൽ ജോൺസിനെ പ്രശംസിച്ചു. "രാധിക, നിങ്ങളുടെ നല്ല പത്രപ്രവർത്തനത്തിനും ധൈര്യത്തിനും എല്ലാവരെയും മനസ്സിലാക്കുന്ന രീതിയിലുള്ള നേതൃത്വത്തിനും ഞങ്ങൾ നന്ദി പറയുന്നു.നിങ്ങളെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യും," വിൻ്റൂർ എഴുതി. അവരുടെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോൾ, നേതൃത്വ മാറ്റത്തിന് ജോൺസ് സഹായിക്കുമെന്നും വിൻ്റൂർ കൂട്ടിച്ചേർത്തു.

തൻ്റെ ഭരണകാലത്ത്, കോവിഡ്-19 മഹാമാരിയെ തരണം ചെയ്യുന്നത് മുതൽ പല കാര്യങ്ങളും മാറി. അന്ന് മാഗസിൻ്റെ രീതികളും ഓൺലൈനിലും ചിത്രങ്ങളിലൂടെയും കഥ പറയുന്ന വഴികളും അവർ പുതുക്കി. "ഞങ്ങൾ പുതിയ വഴികൾ കണ്ടെത്തി," എന്ന് അവർ പറഞ്ഞു. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും പിടിച്ചുനിൽക്കാനും മാറാനും ഞങ്ങൾക്ക് കഴിഞ്ഞു എന്നും അവർ കൂട്ടിച്ചേർത്തു.

രാധിക ജോൺസ് ന്യൂയോർക്കിലാണ് ജനിച്ചത്. അവരുടെ അച്ഛൻ അമേരിക്കക്കാരനും നാടൻ പാട്ടുകാരനുമായിരുന്നു. അമ്മ ഇന്ത്യക്കാരിയാണ്, പേര് മാർഗരറ്റ് ജോൺസ്. അവർ വളർന്നത് സിൻസിനാറ്റിയിലും കണക്റ്റിക്കട്ടിലുമാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയെടുത്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും മറ്റു സാഹിത്യങ്ങളിലും ഡോക്ടറേറ്റ് നേടി. അവിടെ പഠിപ്പിക്കുകയും ചെയ്തു. ടൈം, ന്യൂയോർക്ക് ടൈംസ്, ദി പാരീസ് റിവ്യൂ എന്നീ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭർത്താവിനോടും മകനോടുമൊപ്പം ബ്രൂക്ലിനിലാണ് താമസം

ജോൺസ് അവസാനം എഴുതിയത് ഇങ്ങനെയാണ്: "നിങ്ങളെ എനിക്ക് ഇഷ്ടമാണ്, നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങൾക്കും വാനിറ്റി ഫെയറിനും എൻ്റെ സപ്പോർട്ട് ഉണ്ടാകും."

 

 

 

English summery:

You and Vanity Fair will have my support," says Radhika Jones as she steps down from the Editor-in-Chief position.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക