ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. ഹൈദരാബാദിലാണ് സംഭവം. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതി ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ് ബർസത്ത് ക്രൂരമായി ആക്രമിച്ചത്. നാല് മാസം ഗർഭിണിയാണ് ശബാന. ശബാനക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച് 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതി ബർസത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പോലിസാണ് ശബാനയെ ആശുപത്രിയിൽ എത്തിച്ചത്.
English summer:
Brutality against pregnant woman by husband: Hit on the head with a cement block, stomped on her stomach in the middle of the road.