യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 6-ാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. റവ.ഫാ. കെ. യോഹന്നാന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും, ഇടവകാംഗങ്ങള്‍ കാതോലിക്കേറ്റിനോടും സഭയോടും അങ്ങേയറ്റം കൂറുള്ളവരായിരിക്കണമെന്ന് ഉത്‌ഹോധിപ്പിക്കുകയും ചെയ്തു.
സെക്രട്ടറി ജോസി മാത്യു പരിശുദ്ധ സഭയുടെ വിശ്വാസ പ്രമേയം ചൊല്ലിക്കൊടുക്കുകയും ഇടവക ജനങ്ങള്‍ അത് ഏറ്റുപറയുകയും ചെയ്തു. സജി കെ. തോമസ് തന്റെ പ്രസംഗത്തില്‍ കാതോലിക്കാ സ്ഥാപനം, പൂര്‍വ്വിത പിതാക്കന്മാര്‍, സഭാ ചരിത്രം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും, ശുശ്രൂഷകള്‍ക്കും ശേഷം പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.