Image

ബന്ദികളുടെ മോചനം ഏറ്റവും വലിയ മുൻഗണനാ വിഷയമാണെന്നു ട്രംപ്; നെതന്യാഹുവുമായി ചർച്ച (പിപിഎം)

Published on 08 April, 2025
  ബന്ദികളുടെ മോചനം ഏറ്റവും വലിയ മുൻഗണനാ വിഷയമാണെന്നു ട്രംപ്; നെതന്യാഹുവുമായി ചർച്ച (പിപിഎം)

ഗാസയിലെ ബന്ദികളെ കുറിച്ചും യുഎസ് താരിഫുകളെ കുറിച്ചും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചർച്ച നടത്തി.  ബന്ദികളുടെ മോചനം ഏറ്റവും വലിയ മുൻഗണനാ വിഷയമാണെന്നു ട്രംപ് മാധ്യമങ്ങളോടു വ്യക്തമാക്കി.

ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിക്ക് 17 %  താരിഫ് ചുമത്തിയതിനെ ട്രംപ് ന്യായീകരിച്ചു. ഇക്കാര്യത്തിൽ നെതന്യാഹു ആശ്വാസം തേടി എന്നാണ് റിപ്പോർട്ട്.

ഇരു നേതാക്കളും ഒന്നിച്ചു മാധ്യമങ്ങളെ കാണാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. കാരണം വൈറ്റ് ഹൗസ്  വിശദീകരിച്ചില്ല. ഓവൽ ഓഫിസിൽ വച്ചാണ് അൽപ നേരം അവർ മാധ്യമങ്ങളെ കണ്ടത്.

ഗാസയുടെ വികസനത്തിനുള്ള ട്രംപിന്റെ വിവാദ പരിപാടിയും പരാമർശിക്കപ്പെട്ടില്ല.

Trump, Netanyahu discuss Gaza hostages, tariffs 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക