Image

2025 ലും നൂറിൽ നൂറും നേടി ഹാട്രിക് വിജയവുമായി 'മഹിമ'

സജി പുല്ലാട് Published on 08 April, 2025
2025 ലും നൂറിൽ നൂറും നേടി ഹാട്രിക് വിജയവുമായി 'മഹിമ'

ഹൂസ്റ്റൺ: 2025 ലും മിസോറി സിറ്റി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി എഫ്.എം. 1092, മർഫി റോഡിലുള്ള  മഹിമ ഇന്ത്യൻ ബിസ്ട്രോ.  സിറ്റി ഹാളിൽ  കൂടിയ പൊതു മീറ്റിങ്ങിൽ ഫുഡ് ഇൻസ്പെക്ടറുടെയും, സിറ്റി കൗൺസിൽ അംഗങ്ങളുടെയും സാന്നിധ്യത്തിൽ മിസോറി സിറ്റി മേയറും, മലയാളിയുമായ റോബിൻ ഇലക്കാട്ടിൽ നിന്നും ഉടമ സബി പൗലോസ് അവാർഡ് സ്വീകരിച്ചു.
ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ റസ്റ്റോറന്റ്  പ്രവർത്തനം ആരംഭിച്ചതു  മുതൽ സ്ഥിരമായി 100 ശതമാനം സ്കോർ നേടുന്ന സബി പൗലോസിനെ മേയറും,കൗൺസിൽ അംഗങ്ങളും പ്രത്യേകം അഭിനന്ദിച്ചു.

2012 മുതൽ തുടർച്ചയായി അവാർഡ് നേടുന്ന ഇന്ത്യക്കാരിൽ ഏക മലയാളിയാണ്  സബി. അവിശ്വസനീയമായ പാചക നൈപുണ്യത്താൽ ഭക്ഷണാ സ്വാദകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന സബി കലർപ്പില്ലാത്ത നാടൻ വിഭവങ്ങൾ ഒരുക്കുന്നതിലും, ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും മുൻപന്തിയിൽ തന്നെ.

കേറ്ററിംഗ് കൂടാതെ ഉച്ചയ്ക്ക് പൊതിച്ചോറും, ഈവനിംഗിൽ സ്പെഷ്യൽ വിഭവങ്ങൾ ഒരുക്കിയുള്ള തട്ടുകടയുമായി സദാ തിരക്കിലാണ് മഹിമ.നാനൂറ്റി ഇരുപത്താറോളം  റസ്റ്റോറന്റുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ നടത്തിയ മിന്നൽ പരിശോധനയിൽ 100 ശതമാനം സ്കോർ നേടിയ 11 റസ്റ്റോറന്റുകളിൽ ഒന്നാണ് മഹിമ.

മലയാളി സമൂഹത്തിൽ നിന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിനും, സ്നേഹത്തിനും, സഹകരണത്തിനും സബി  നന്ദി അറിയിച്ചു. നല്ലവരായ ഓരോരുത്തരുടെയും സഹകരണം  തുടർന്നും ഉണ്ടാകണമെന്നും ഷെഫ് സബി പൗലോസ് പറഞ്ഞു.
ഇദ്ദേഹത്തിന് ലഭിച്ച അഭിമാന നേട്ടത്തിന്   പൂർണ്ണ പിന്തുണയുമായി നേഴ്സ്  പ്രാക്ടീഷണർ ആയ ഭാര്യ ദീപ, മക്കൾ  മീവൽ, നോയൽ എന്നിവർ ഒപ്പമുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക