മൻഹാട്ടനിലെ കൺജഷൻ പ്രൈസിങ് തത്കാലം തുടരുമെന്ന് സൂചന. ട്രംപ് ഭരണകൂടവും എം ടി എയും തമ്മിൽ ഒരു ധാരണയ്ക്കു ശ്രമിക്കുന്നുണ്ട്. ഫെഡറൽ കോടതിയിൽ കേസുമുണ്ട്.
ഫെഡറൽ അധികൃതരും എം ടി എയും തമ്മിലുള്ള ധാരണയെ കുറിച്ചു വെള്ളിയാഴ്ച്ച ജഡ്‌ജ് ലെവിസ് ലിമാനെ അറിയിച്ചതായി തിങ്കളാഴ്ച്ച വിവരം കിട്ടിയെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. ധാരണ നീണ്ടു പോകുന്നതു കൊണ്ട് കേസും നീളും. ഒക്ടോബർ വരെ തീരുമാനം ഉണ്ടാവില്ല എന്നാണ് സൂചന.
കേസ് തീരുമാനം ആവും മുൻപ് കൺജഷൻ പ്രൈസിംഗിനു സ്റ്റേ ചോദിക്കാൻ ഉദ്ദേശമില്ലെന്ന് ട്രാൻസ്‌പോർട്ടേഷൻ വകുപ്പ് എം ടി എയെ അറിയിച്ചുവത്രേ.
വെള്ളിയാഴ്ച്ച ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി നഗരത്തിൽ മേയർ എറിക് ആഡംസുമൊത്തു സബ്‍വെ സഞ്ചാരം നടത്തിയിരുന്നു. എം ടി എ പണം പാഴാക്കുന്നുവെന്നു അദ്ദേഹം വിമർശിക്കയും ചെയ്തു.
ജനുവരിയിൽ ആരംഭിച്ച ടോൾ നിർത്തിവയ്ക്കണം എന്നു ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കോടതി തീരുമാനം വരുന്നതു വരെ തുടരും എന്നാണ് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞിട്ടുള്ളത്.
Manhattan toll to stay until court verdict