Image

ഇ-മലയാളി മാഗസിൻ ഏപ്രിൽ ലക്കം

Published on 08 April, 2025
ഇ-മലയാളി മാഗസിൻ ഏപ്രിൽ ലക്കം
Join WhatsApp News
വിശുദ്ധ യൗസേഫ് 2025-04-08 19:24:51
"ഒന്നാമത്തെ ദിവ്യരഹസ്യം" എന്നപേരിൽ ജോസഫ് എബ്രഹാം ഇ മലയാളി മാസികയിൽ എഴുതുന്ന നോവലിന്റെ ഇതുവരെയുള്ള ഭാഗങ്ങൾ ഗംഭീരമായിട്ടുണ്ട്. വിശുദ്ധ യൗസേപ്പിനെക്കുറിച്ചു മലയാളത്തിൽ വേറെ നോവലുകൾ ഉണ്ടോയെന്നറിയില്ല. എന്തായാലും യാഥാസ്ഥിക അച്ചായന്മാർ ഇതു വായിച്ചാൽ രസിക്കുമോന്നു അറിയില്ല. എന്തായാലും അച്ചായന്മാരുടെ അഭിപ്രായം കേൾക്കാൻ താല്പര്യമുണ്ട് അതിലും ഉപരി നല്ലൊരു നോവൽ തന്നെയാണീതെന്ന പ്രിതീതി ജനിപ്പിക്കുന്നുണ്ട്
വായനക്കാരൻ 2025-04-08 19:32:21
യൗസേപ്പ് പിതാവിന്റെ രണ്ടാം കെട്ടാണ് മറിയാമെന്ന്‌ ജോസഫ് എബ്രഹാമിന്റെ നോവൽ 'ഒന്നാമത്തെ ദിവ്യ രഹസ്യം' സത്യമോ ഭാവനയോ ? നൈനാൻ മാത്തുള്ള പറയട്ടെ
കെ.ജയചന്ദ്രൻ 2025-04-10 06:51:00
ഇ-മലയാളി ഏപ്രിൽ ലക്കം വായിച്ചു. ലേഖനങ്ങളും അഭിമുഖവും കഥകളുമൊക്കെ നല്ല നിലവാരം പുലർത്തി. CPIM ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ.എം.എ.ബേബിയുടെ സാധ്യതകളേയും പരിമിതികളേയും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ശരിയായി വിലയിരുത്തിയിട്ടുണ്ട് ശ്രീ.പി.എം.ജോസഫിൻ്റെ മുഖലേഖനത്തിൽ . ശ്രീമതി സിന്ധു തോമസിൻ്റെ കഥയിൽ (മോണ്ടളം ) ഹൈറേഞ്ച് നിറഞ്ഞു നിൽക്കുന്നു. പള്ളിയും മoവും പരിസരങ്ങളുമെല്ലാം മികവോടെ ചിത്രീകരിച്ചിട്ടുണ്ട്.കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന ക്രിസ്തീയ ജീവിതങ്ങളുടെ അടയാളങ്ങൾ ധാരാളമായി കഥയിൽ കാണുവാൻ കഴിയും. താൻ കേട്ട കുംബസാര രഹസ്യം ഒരു പുരോഹിതന് ഒരിക്കലും വെളിപ്പെടുത്താനായില്ല. ഒരു കുംബസാര രഹസ്യവുമായി കുറച്ചു നാളുകൾ നീറിക്കഴിഞ്ഞ ഒരു പുരോഹിതൻ്റെ ആത്മസംഘർഷങ്ങളാണ്കഥയുടെ കാമ്പ്.ഇതോടൊപ്പം തന്നെ സ്ത്രീകൾ ഏത് ജീവിത ഘട്ടത്തിലും നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളുടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളും കഥയിൽ കടന്നു വരുന്നുണ്ട്. കഥക്കായി വരച്ചിരിക്കുന്ന ചിത്രങ്ങൾ മികവുറ്റതാണ്. ഇ- മലയാളിയുടെ ലേ-ഔട്ടും മികച്ചതാണ് ആശംസകൾ
Ajayan kadanad 2025-04-10 17:41:45
ഊറാറ ഇന്ന് മുഖ്യധാര അച്ചടി മാധ്യമങ്ങളിൽ വരുന്ന പല സാഹിത്യ സൃഷ്ടികളും വായനയെ പിന്നാക്കം വലിക്കുന്ന അവസ്ഥ കാണുന്നുണ്ട്. അത്തരം ദുരന്തങ്ങൾക്കിടയിലെ തെല്ലൊരു ആശ്വാസമാണ് ഇ- മലയാളി പോലുള്ള ചില ഓൺ ലൈൻ മാസികകൾ. പറഞ്ഞു വരുന്നത് ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഊറാറ എന്ന ചെറുകഥയെക്കുറിച്ചാണ് . സിന്ധു തോമസ് എന്ന എഴുത്തുകാരി മേൽപ്പറഞ്ഞ ദുരന്തങ്ങൾക്കിടയിലെ പ്രതീക്ഷയാകുന്നു. ഊറാറ ലളിതസുന്ദരമായ ചെറുകഥയാണ്. കഥകളിലെ ആദ്യന്തക്രമീകരണം എങ്ങിനെയാവണം എന്നും, അത് വായനക്കാരെ എങ്ങിനെ സമ്പാദിക്കാൻ ഉതകേണ്ടതാണ് എന്നും ഈ കഥാകാരി നന്നായി നീരീക്ഷിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു, കഥയുടെ ആദ്യ വരി. മംഗല്യ വസ്ത്രമണിഞ്ഞ അലീന എന്ന കഥാ നായികാ കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തി വൈദികനോട് അച്ചോ ഞാൻ കന്യകയല്ല എന്ന് പ്രഖ്യാപിക്കുന്നിടത്തു കഥാകാരിയുടെ കൗശലം വ്യക്തമാവുകയും തദ്വാരാ കഥാന്ത്യം വരെ നമ്മെ അനുഗമിപ്പിക്കുകയും ചെയ്യുന്നു. കഥയിൽ ഉടനീളം വാക്കുകളുടെ സൽക്കാരം ആഴമേറിയതും രുചിസമൃദ്ധവുമാണ്. കഥാകാരിയുടെ വാക്കുകൾ കടമെടുത്താൽ വാക്കുകൾക്ക് ഉലയിൽ കാച്ചിയെടുത്ത ഇരുമ്പിന്റെ മുറുക്കം. ജീവിത യാഥാർഥ്യങ്ങളുടെ നിസ്സഹായാവസ്ഥ പേറുന്ന വൈദികനും സമകാലീന കഥാപാത്രമായി എഴുന്നു നിൽക്കുന്നു. കഥാപാത്രനിർമ്മിതി, കഥാവളർച്ചയുടെ ഗതിവേഗം, സംഭവങ്ങളുടെ അച്ചടക്കവും, ക്രമീകരണവും കഥാകാരിയുടെ രചനാവൈഭവത്തിനെ സൂചികകൾ ആയിതീരുന്നു. ബി.മുരളി, രവി, സുസ്മേഷ് ചന്ദ്രോത് , ഗ്രേസി തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ കഥാഗതികളെ സിന്ധു തോമസ് ഈ കഥയിൽ എന്നെ ഓര്മപ്പെടുത്തിയെന്നത് യാദൃശ്ചികവും പ്രേതീക്ഷയുണർത്തുന്നതുമാണ് . ഇ മലയാളിക്കും,സിന്ധു തോമസിനും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക