Image

14 വയസുള്ള പലസ്തീനിയൻ അമേരിക്കനെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സേന വെടിവച്ചു കൊന്നു (പിപിഎം)

Published on 08 April, 2025
14 വയസുള്ള പലസ്തീനിയൻ അമേരിക്കനെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സേന വെടിവച്ചു കൊന്നു (പിപിഎം)

ന്യൂ ജേഴ്‌സി നിവാസിയായ പലസ്തീനിയൻ അമേരിക്കൻ ഒമർ മുഹമ്മദ് റബിയാ എന്ന 14 കാരനെ വെസ്റ്റ് ബാങ്കിൽ ഞായറാഴ്ച്ച ഇസ്രയേലി സേന ഐ ഡി എഫ് കൊലപ്പെടുത്തി.

അമേരിക്കൻ പൗരത്വമുള്ള പലസ്തീൻകാർക്കു പ്രിയപ്പെട്ട തുർമുസ് അയ്യാ എന്ന സ്ഥലത്തു വച്ചാണ്  ന്യൂ ജേഴ്സിയിലെ സാഡിൽ ബ്രൂക് നിവാസിയായ റബിയാ വെടിയേറ്റു മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടു കൗമാരക്കാർക്കു വെടി കൊണ്ടു പരുക്കേറ്റു.

പഴങ്ങൾ ശേഖരിക്കാൻ പോയതാണെന്നു കുട്ടികൾ പറയുമ്പോൾ അവർ കല്ലെറിഞ്ഞു എന്നാണ് ഐ ഡി എഫിന്റെ ആരോപണം. കുട്ടികൾ ഭീകരർ ആണെന്ന് ഐ ഡി എഫ് പറയുന്നു.

റബിയയെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് സൈന്യം ചെക്ക് പോയിന്റിൽ അര മണിക്കൂർ തടഞ്ഞിട്ടുവെന്നു കുടുംബം പറയുന്നു.

2023 ഒക്ടോബർ 7നുണ്ടായ ഹമാസ് ആക്രമണത്തെ തുടർന്നു ഐ ഡി എഫ് ആക്രമണങ്ങളിൽ 900 പലസ്തീൻകാർ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

യുദ്ധത്തിൽ 50,000 പേർ മരിച്ചു വീണ ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു ഐ ഡി എഫ് മാർച്ച് 18നു ആരംഭിച്ച കനത്ത ആക്രമണങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും മൂന്ന് ലക്ഷത്തോളം പേർ വീടു വിട്ടോടുകയും ചെയ്തു. തിങ്കളാഴ്ച്ച മാത്രം 58 പേർ കൊല്ലപ്പെട്ടു. 

IDF kills US citizen, 14, in West Bank 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക