പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന താരിഫുകളുടെ പ്രത്യാഘാതത്തിൽ മൂന്നു ദിവസം തകർച്ച കണ്ട വിപണികൾ ചൊവാഴ്ച്ച പിടിച്ചു കയറി. താരിഫ് ബുധനാഴ്ച്ച നടപ്പാകാനിരിക്കെ, വ്യാപാര പങ്കാളികളായ പല രാജ്യങ്ങളും ചർച്ചയ്ക്കു തയാറായി മുന്നോട്ടു വന്നതാണ് വിപണികളിൽ ഉറപ്പുണ്ടാക്കിയതെന്നാണ് നിരീക്ഷണം.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ചൊവാഴ്ച്ച 3.2% വീണ്ടെടുത്ത് 1,238 പോയിന്റിൽ എത്തി. ബുധനാഴ്ചയ്ക്കു ശേഷം 3,500 പോയിന്റ് നഷ്ടമായിരുന്നു.
എസ്&പി 500 ആവട്ടെ, 3.3% പിടിച്ചുകയറി. നാസ്ഡാഖ് 3.6 ശതമാനവും.
വിലക്കയറ്റം ഭയന്നാണ് ഉപയോക്താക്കൾ കഴിയുന്നതെങ്കിൽ ജെപി മോർഗൻ, ഗോൾഡ്‌മാൻ സാക്ക്‌സ് എന്നിവർ 60% വരെ മാന്ദ്യസാധ്യത പ്രവചിച്ചു.
തിങ്കളാഴ്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി സംസാരിച്ചെന്നും താരിഫ് വിഷയം ചർച്ച ചെയ്യാൻ തീരുമാനമായെന്നും ട്രംപ് വെളിപ്പടുത്തി. സൗത്ത് കൊറിയൻ ആക്റ്റിംഗ് പ്രസിഡന്റുമായും സംസാരിച്ചു.
ചൈനയും ചർച്ച ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എവിടെ തുടങ്ങണം എന്ന സംശയത്തിലാണത്രേ അവർ.
ജപ്പാന്റെ മേൽ 24% ഇറക്കുമതി തീരുവയാണ് ട്രംപ് ചുമത്തിയത്. 32% ചുമത്തപ്പെട്ട ഇന്തോനേഷ്യയും ചർച്ചയ്ക്കു തയാറാണെന്നു ട്രംപ് വെളിപ്പെടുത്തി. അവർ ചർച്ചയ്ക്കു ഉദ്യോഗസ്ഥരെ അയക്കുന്നുണ്ട്. മാത്രമല്ല, പല ഇളവുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇന്തോനേഷ്യ യുഎസിൽ നിന്ന് എൽ പി ജിയും നാച്ചുറൽ ഗ്യാസും സോയാബീൻസും വാങ്ങുമെന്നു ജക്കാർത്തയിൽ സാമ്പത്തിക മന്ത്രി എയർലാൻഗ ഹാർട്ടർട്ടോ പറഞ്ഞു. സ്റ്റീൽ, മൈനിങ് ഉത്പന്നങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുമ്പോൾ യുഎസിന് ചുമത്തുന്ന തീരുവ കുറയ്ക്കും.
വിയറ്റ്നാമും ഇളവുകൾ നൽകും. കൂടുതൽ യുഎസ് ഉത്പന്നങ്ങൾ വാങ്ങാമെന്നു ഉറപ്പു നൽകിയിട്ടുമുണ്ട്.
US markets recover after 3-day crash