ന്യൂയോര്‍ക്ക്: പതിനാറു വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റഗ്രാം ലൈവിന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ മെറ്റ വിലക്കേര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളിലായിരിക്കും ആദ്യം നടപ്പിലാക്കുക.
കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മെറ്റയുടെ പുതിയ നടപടി. ഇന്‍സ്റ്റഗ്രാമിനു പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചര്‍ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്.
മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജില്‍ ബ്ലറര്‍ ചെയ്യാതെ നഗ്‌ന ദൃശ്യങ്ങള്‍ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തിനനുയോജ്യമായ കണ്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023ല്‍ മെറ്റ അവതരിപ്പിച്ച ടീന്‍ അക്കൗണ്ട് പോഗ്രാമിലാണ് ആദ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ രക്ഷാകര്‍ത്താക്കളുടെ മേല്‍നോട്ടം വര്‍ധിപ്പിക്കാനുള്ള ഓപ്ഷനുകള്‍ കൊണ്ടു വരുന്നത്.
. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ ഇത് വ്യാപിപ്പിക്കും. ഇന്‍സ്റ്റഗ്രാം ലൈവിനു പുറമെ ഫേസ് ബുക്കിലും മെസ്സഞ്ചറിലും വിവിധ നിയന്ത്രണങ്ങള്‍ മെറ്റ കൊണ്ടു വരുന്നുണ്ട്. പ്രൈവറ്റ് അക്കൗണ്ടുകള്‍ ഡീഫോള്‍ട്ട് ചെയ്യുക, അപരിചതരില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുക, സെന്‍സിറ്റീവ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
പുതിയ ആശയം നടപ്പിലാക്കിയ ശേഷം കൗമാരക്കാരുടെ 54 മില്യണ്‍ അക്കൗണ്ടുകള്‍ പുതുതായി തുടങ്ങിയെന്നാണ് മെറ്റ അവകാശപ്പെടുന്നത്.