പ്രമുഖ ഇന്ത്യൻ-അമേരിക്കൻ ടെലിവിഷൻ അവതാരകയും ഭക്ഷണ വിദഗ്ധയുമായ പത്മ ലക്ഷ്മി, ന്യൂയോർക്ക് നഗരത്തിലെ ഒരു മിഷേലിൻ-സ്റ്റാർ നേടിയ ദക്ഷിണേന്ത്യൻ റെസ്റ്റോറൻ്റിനെതിരെ ഉണ്ടായ ഒരു നിഷേധാത്മകവും വിവാദപരവുമായ സോഷ്യൽ മീഡിയ വിമർശനത്തിന് ശേഷം പരസ്യമായി പിന്തുണ നൽകിയിരിക്കുകയാണ് . ഏപ്രിൽ 5-ന് ഇട്ട ഒരു ടിക് ടോക് വീഡിയോയിൽ, 'ദി വിഐപി ലിസ്റ്റ്' എന്ന ഫേമസ് അക്കൗണ്ടുള്ള മെഗ് റാഡിസിനെയും ഓഡ്രി ജോൻഗനെയും ലക്ഷ്മി രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്ക് സിറ്റിയിൽ ഒരു മിഷേലിൻ സ്റ്റാർ കിട്ടിയ ഒരേയൊരു ഇന്ത്യൻ ഹോട്ടലാണ് ഇപ്പോൾ സെമ്മ.
6 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ സോഷ്യൽ മീഡിയയിലെ ആളുകൾ, ഇപ്പോൾ എല്ലാവരും കാണുന്ന ഒരു വീഡിയോയിൽ ഹോട്ടലിൻ്റെ ക്വാളിറ്റിയെ ചോദ്യം ചെയ്തു. "ഇതുകൊണ്ടാണ് മിഷേലിൻ സമ്പ്രദായത്തിൽ എനിക്ക് വിശ്വാസം പോയത്... ഇതാണ് ശരിക്കും ഉള്ള കാര്യം," "എൻ്റെ വീടിന് പുറത്തുള്ള ബിരിയാണി കട ഉൾപ്പെടെ നല്ല 15 ഇന്ത്യൻ ഹോട്ടലുകളുടെ പേര് എനിക്കറിയാം," എന്നും അവർ കൂട്ടിച്ചേർത്തു. അവർ ഭക്ഷണത്തെ കളിയാക്കുകയും എല്ലാ കറികൾക്കും ഒരേ രുചിയാണെന്ന് പറയുകയും "ടിക്ക്ക മസാല"യെ "ടിക്കി മസാല" എന്ന് തെറ്റായി പറയുകയും ചെയ്തു. വീഡിയോയുടെ അവസാനം ഇങ്ങനെയായിരുന്നു: "എല്ലാം മോശമൊന്നുമല്ല, പക്ഷെ നല്ലതുമില്ലായിരുന്നു. ഇതിന് ഇത്ര പബ്ലിസിറ്റി കിട്ടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പോയി കരയ്."
ഇതിന് ശക്തമായി പ്രതികരിച്ച ലക്ഷ്മി തൻ്റെ മറുപടിയിൽ ഇങ്ങനെ പറഞ്ഞു "നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ഭക്ഷണ അഭിപ്രായത്തെക്കുറിച്ചോ മിഷേലിന് ഒരു പ്രശ്നവുമില്ലെന്ന് എനിക്ക് ഉറപ്പാണ്." വിമർശിക്കുന്നതിന് മുമ്പ് അവിടുത്തെ ഭക്ഷണത്തെക്കുറിച്ച് പഠിക്കാൻ അവർ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവരെ ഉപദേശിച്ചു. തെറ്റായ പേര് പറഞ്ഞതിനെയും അവർ കുറ്റപ്പെടുത്തി: "അവിടെ ടിക്കി എന്നൊരു സാധനമില്ല." 'ടോപ്പ് ഷെഫ്' ഷോയിലെ മുൻ താരം കൂട്ടിച്ചേർത്തു, "സെമ്മ നിങ്ങൾക്കുവേണ്ടിയുള്ളതല്ല. അത് ഞങ്ങൾക്ക് വേണ്ടിയുള്ളതാണ്." ആ ഹോട്ടൽ ദക്ഷിണേന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മാത്രമാണെങ്കിൽ പോലും അടുത്ത പത്ത് വർഷത്തേക്ക് അവിടെ ആളുണ്ടാകുമെന്നും അവർ പറഞ്ഞു.
എന്നാൽ വ്യാപകമായ വിമർശനത്തെത്തുടർന്ന്, റാഡിസും ജോൻഗനും അവരുടെ അഭിപ്രായത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണുണ്ടായത് . "രുചി ഓരോരുത്തരുടെയും ഇഷ്ടമാണ്. എല്ലാവർക്കും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും അറിയാം, അതിനൊരു സർട്ടിഫിക്കറ്റ് വേണ്ട." അവരുടെ വീഡിയോകളിൽ അഭിപ്രായങ്ങളും തമാശകളും ഉണ്ടാകാറുണ്ട്. "ഞങ്ങൾക്ക് ഒരു സ്ഥലം ഇഷ്ടപ്പെട്ടില്ലെങ്കിൽ, അതൊരു തെറ്റല്ല. അത് വെറും വീഡിയോ മാത്രമാണ്," എന്നും അവർ പറഞ്ഞു.
English summery:
Padma Lakshmi responds to TikTok criticism; expresses support for Indian restaurant.