ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് സുമ ട്രാവല്‍സ് ഉടമയും ഫ്രാക്‌സ് എയര്‍ കെമിസ്റ്റും ആയ റോജി സി. മാത്യൂസ് (69) ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ അന്തരിച്ചു.
കോഴഞ്ചേരി കുറുംന്തോട്ടില്‍ പരേതനായ കെ.എം. ചെറിയാനാണ് (രാജന്‍ സ്റ്റുഡിയോ ഉടമ) പിതാവ്. മാതാവ് ലില്ലിക്കുട്ടി ചെറിയാന്‍.
പിതാവിന്റെ പാത പിന്തുടര്‍ന്ന് റോജിയും റോക്ക്‌ലാന്‍ഡില്‍ ഒരു ഫോട്ടോ സ്റ്റുഡിയോയും നടത്തിവന്നിരുന്നു.
ന്യൂയോര്‍ക്ക് സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗമാണ്. ഡീനാ മാത്യൂസ് ആണ് ഭാര്യ. ജീനാ, മിലി, ഷെറിൽ എന്നിവര്‍ മക്കളും, വരുണ്‍, ജെഫ്, സേഥ് എന്നിവര്‍ മരുമക്കളുമാണ്.
എലിസബത്ത് റെജീന സഖറിയായും, എലിസബത്ത് മെരീജ സഖറിയായും സഹോദരിമാരും, എബി ചെറിയാന്‍ സഹോദരനുമാണ്.
സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.