യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫുകൾക്കു ബദൽ ചുമത്താതിരുന്ന രാജ്യങ്ങൾക്കു അദ്ദേഹം ബുധനാഴ്ച അനുവദിച്ച ഇളവിന്റെ മെച്ചം ഇന്ത്യക്കും കിട്ടി.
ട്രംപ് 90 ദിവസത്തേക്ക് ഉയർന്ന താരിഫ് മരവിപ്പിക്കയും 10% അടിസ്ഥാന ലെവി മാത്രം തുടരുമെന്നു പ്രഖ്യാപിക്കയും ചെയ്തപ്പോൾ ഇന്ത്യയുടെ കയറ്റുമതിക്കു ആശ്വാസമായി. അതേ സമയം, ഉഭയകക്ഷി വ്യാപാര കരാർ ഉറപ്പിക്കാനുള്ള ചർച്ചകൾ തുടരുമ്പോൾ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയയോയും അതേപ്പറ്റി ബുധനാഴ്ച്ച ഫോണിൽ സംസാരിച്ചു.
എത്രയും വേഗത്തിൽ കരാർ ഒപ്പുവയ്ക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചതെന്നു ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സെപ്റ്റംബറിൽ കരാർ ഉണ്ടാവുമെന്നാണ് സൂചന.
India among beneficiaries as Trump pauses tariffs