Image

താരിഫുകൾക്കു ട്രംപ് അവധി നൽകിയതോടെ യുഎസ് വിപണികളിൽ ഉണർവ്; സ്റ്റോക്കുകൾ കുതിക്കുന്നു (പിപിഎം)

Published on 10 April, 2025
 താരിഫുകൾക്കു ട്രംപ് അവധി നൽകിയതോടെ യുഎസ് വിപണികളിൽ ഉണർവ്; സ്റ്റോക്കുകൾ കുതിക്കുന്നു (പിപിഎം)

പ്രസിഡന്റ് ട്രംപ് തീരുവകൾക്കു 90 ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ യുഎസ് സ്റ്റോക്കുകൾ ബുധനാഴ്ച്ച കുതിച്ചുയർന്നു. ഡോ ജോൺസ്‌ 7.9% ഉയർന്നു 2,962.8 പോയിന്റ് നേടിയ ശേഷം 40,608.45ൽ ക്ലോസ് ചെയ്തു.

എസ്&പി 500നു 10% കുതിപ്പുണ്ടായി. നാസ്ഡാഖ് 100 ആവട്ടെ 12 ശതമാനവും.

സ്റ്റോക്കുകളും സൂചികകളും വീഴ്ചയിൽ നിന്നു പിടിച്ചുകയറിയപ്പോൾ ചൈനയുടെ നിലപാട് നിക്ഷേപകർക്കു തലവേദനയായി തുടർന്നു.

ട്രംപിന്റെ താരിഫ് ചർച്ച ഉന്നം വച്ചുള്ള വിരട്ടു മാത്രം ആയിരുന്നുവെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 75 രാജ്യങ്ങൾക്കു താരിഫ് മരവിപ്പിച്ചത് അവർ ചർച്ചയ്ക്കു തയാറായത് കൊണ്ടാണ്. വിപണികളിലെ സംഘർഷം കണ്ടു അദ്ദേഹം തിരുത്താൻ തയാറായി.

ഡൗ ഏതാണ്ട് 5,000 പോയിന്റ് നഷ്ടം കണ്ടിരുന്നു. വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും ആശങ്ക ഉയരുകയും ചെയ്തു. ബോണ്ടുകളുടെ തകർച്ചയാണ് അദ്ദേഹത്തെ തിരുത്താൻ റിപ്പബ്ലിക്കൻ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.

US stocks gain after Trump 'pause' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക