Image

വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം യുഎസിൽ ജോലി ജോലി നിഷേധിക്കാൻ പുതിയ ബിൽ (പിപിഎം)

Published on 10 April, 2025
വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം  യുഎസിൽ ജോലി ജോലി നിഷേധിക്കാൻ പുതിയ ബിൽ  (പിപിഎം)

ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്കു പഠനം കഴിഞ്ഞാൽ   ജോലി നിഷേധിക്കാൻ നീക്കം . പഠനം കഴിഞ്ഞാൽ ജോലി എടുക്കാൻ അനുമതി നൽകുന്ന ഓ പി ടി (Optional Practical Training) വ്യവസ്ഥ നീക്കം ചെയ്യാനുളള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചിട്ടുണ്ട്.

സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്‍സ് എന്നിവ പഠിക്കുന്ന സ്റ്റം സ്ട്രീമിലെ വിദ്യാർഥികളെയാണ് ഇത് പാസാക്കുന്ന പക്ഷം ബാധിക്കുക. ബിൽ പാസാകില്ലെന്നാണ്  കരുതുന്നത്

പോസ്റ്റ് ഗ്രാജുവേഷനു ശേഷം   മൂന്നു വർഷം വരെ യുഎസിൽ തുടരുകയും ജോലി ചെയ്യുകയും ആവാം എന്നതാണ് ഇപ്പോഴത്തെ നയം.  

ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് അനുസരിച്ചു 2023-24 അധ്യയന വർഷത്തിൽ യുഎസിൽ 300,000 ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്. അതിൽ മൂന്നിലൊന്നു പേർക്ക് ഓ പി ടി ലഭിക്കാൻ യോഗ്യത ഉണ്ടായിരുന്നു.

ബിരുദ പഠനം കഴിഞ്ഞാൽ ഒരു വർഷത്തേക്ക് ജോലി എടുക്കാം എന്നാണ് വ്യവസ്ഥ. പിന്നീട് അത് രണ്ടു വർഷം കൂടി നീട്ടാം. സ്റ്റം ഗ്രാജുവേറ്റ് ആയിരിക്കണം, തൊഴിലുടമ യുഎസ് പൗരൻ ആയിരിക്കണം.

ബിൽ പാസായാൽ പിന്നെ ഓ പി ടി സൗകര്യം നിലയ്ക്കും. വിദ്യാർഥികൾക്ക് ഉടൻ യുഎസ് വിടേണ്ടി വരും.

യുഎസ് കോളജുകളിലെ അന്താരാഷ്ട്ര വിദ്യാർഥികൾ 2023-2024 അധ്യയന വർഷത്തിൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കു നൽകിയത് $43.8 ബില്യനാണ്. 378,175 പേർക്കു ജോലി കിട്ടി.

Indian students could be hit by OPT removal

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക