Image

എമ്പുരാനെ എതിര്‍ക്കുന്നത് നവ ഫാസിസത്തിന്റെ ശരിയായ ലക്ഷണം: കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന

Published on 10 April, 2025
എമ്പുരാനെ എതിര്‍ക്കുന്നത് നവ ഫാസിസത്തിന്റെ ശരിയായ ലക്ഷണം: കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന

*കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ ദുരുപ്രയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നു പിന്തിരിയുക.*

രാജ്യം ഭരിക്കുന്ന ആർ.എസ്.എസ്/ബി.ജെ.പി. 'എമ്പുരാൻ' എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണ്. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണ്.

ഇപ്പോൾ അവിടെന്നും കടന്ന് സിനിമാപ്രവർത്തകർക്കു നേരെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അഴിച്ചു വിട്ടിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ പ്രധാനിയായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരിക്കുന്നു. സിനിമയുടെ സംവിധായകനും നടനുമായ പൃഥിരാജിന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഭീഷണി നോട്ടീസ് കിട്ടി. മറ്റൊരു നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരും ഭീഷണിയിലാണ്. സിനിമ എന്ന മഹത്തായ ജനകീയ കലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടക്കുന്നത്. സിനിമക്കെതിരായ അക്രമത്തെ പാർലിമെൻ്റിൽ അപലപിച്ചതിൻ്റെ പേരിൽ ജോൺ ബ്രിട്ടാസ് എം.പി.ക്കു നേരെ പരിവാർ വളണ്ടിയർമാർ വധഭീഷണി മുഴക്കുന്നു.

എമ്പുരാൻ സിനിമ, രാജ്യത്തെ ദളിത് /പിന്നാക്ക / ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു നേരെ സംഘപരിവാർ നടത്തുന്ന വംശീയാക്രമണങ്ങൾക്കെതിരായ ഒരു താക്കീതായാണ് ഭവിച്ചത്. ഇത്തരം അക്രമണങ്ങൾ അതതു സമൂഹങ്ങളിലെ സ്ത്രീകളയും കുഞ്ഞുങ്ങളേയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ആ സിനിമ സൂചിപ്പിക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനപ്പെടുത്തിയ സംഭവമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഒരു മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു എന്ന കുറ്റത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു ജനങ്ങളാണ് അക്രമണത്തിനിരയായി കൊല്ലപ്പെടത്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അന്ന് അവിടെ അഴിഞ്ഞാടി.

വിഭജനകാലത്തെ വർഗ്ഗീയകലാപങ്ങൾ പോലെ ഗാന്ധിവധം പോലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യ വേദനാജനകമായ ഒരു ഇന്ത്യൻ അനുഭവമാണ്. ഒരു ജനതയുടെ അനുഭവത്തെ മറന്നുകൊണ്ട് കലക്കും സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. തങ്ങളുടെ സാംസ്കാരിക അധിനിവേശത്തിന് തടസ്സമുണ്ടാക്കുന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ചാൽ തകർത്തുകളയും എന്ന ഭീഷണിയാണ് കലാകാരന്മാർക്കു നേരെ ആർ.എസ്.എസും അവരുടെ കേന്ദ്രസർക്കാരും നടത്തുന്നത്.

സിനിമക്കും മറ്റു കലാരൂപങ്ങൾക്കും നേരെ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൻ നടക്കുന്ന ഭീഷണിക്കും അക്രമത്തിനുമെതിരെ കേരളത്തിലെ കലാസാംസ്കാരിക പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.

എം കെ സാനു

ഷാജി എൻ കരുൺ

സച്ചിദാനന്ദൻ

എം മുകുന്ദൻ

എൻ.എസ് മാധവൻ

വൈശാഖൻ 

കമൽ

സുനിൽ പി. ഇളയിടം

കെ.പി.മോഹനൻ

അശോകൻ ചരുവിൽ

അജിത

കെ ഇ എൻ

ഗ്രേസി

കെ.ആർ.മീര

ബന്യാമിൻ

ഇ പി രാജഗോപാലൻ

ഹമീദ് ചേന്ദമംഗലൂർ

പ്രിയനന്ദനൻ

ഏഴാച്ചേരി രാമചന്ദ്രൻ

കലാമണ്ഡലം ശിവൻ നമ്പൂതിരി

പ്രഭാവർമ്മ

കെ പി രാമനുണ്ണി 

വി.കെ.ശ്രീരാമൻ

എം എം നാരായണൻ

റഫീക് അഹമ്മദ്

അയ്മനം ജോൺ

എൻ.പി.ഹാഫിസ് മുഹമ്മദ്

ശാരദക്കുട്ടി

റോസ് മേരി

ടി.എസ്.ശ്യാംകുമാർ

അഷ്ടമൂർത്തി

എസ് ഹരീഷ്

ടി.ഡി.രാമകൃഷ്ണൻ

ഇ.സന്തോഷ്കുമാർ

മാനസി

ഗ്രേസി

ഇബ്രാഹിം വേങ്ങര

ടി.ആർ.അജയൻ

ബി.എം.സുഹറ

എം.നന്ദകുമാർ

മുരുകൻ കാട്ടാക്കട

പി.കെ.പോക്കർ

ഇ പി ശ്രീകുമാർ

സുരേഷ് ബാബു ശ്രീസ്ഥ

എസ്.എസ്.ശ്രീകുമാർ

കരിവെള്ളൂർ മുരളി

സന്തോഷ് കീഴാറ്റൂർ

ആലങ്കോട് ലീലാകൃഷ്ണൻ

പി എൻ ഗോപീകൃഷ്ണൻ

അൻവർ അലി

വീരാൻകുട്ടി

ജമാൽ കൊച്ചങ്ങാടി

എം.ആർ.രേണുകുമാർ

മധുപാൽ

മുരളി ചിരോത്ത്

എബി എൻ ജോസഫ്

സി പി അബൂബക്കർ

രാവുണ്ണി

അലോഷി

ശ്രീജ ആറങ്ങോട്ട്കര

വിധു വിൻസൻ്റ്

വിജയകുമാർ

ചെം പാർവ്വതി

സുജ സൂസൻ ജോർജ്

ജി.എസ്.പ്രദീപ്

ടി.പി.വേണുഗോപാലൻ

സുരേഷ് ഒ പി

കെ.രേഖ

മ്യൂസ് മേരി

ബീന ആർ ചന്ദ്രൻ

ജോളി ചിറയത്ത്

പി പി കുഞ്ഞികൃഷ്ണൻ

അലോഷി

ജി.പി രാമചന്ദ്രൻ

അമൽ

വിനോദ് കൃഷ്ണ

പി കെ പാറക്കടവ്

പ്രമോദ് പയ്യന്നൂർ

ഇയ്യങ്കോട് ശ്രീധരൻ

പി.എ.എം ഹനീഫ്

സഹീറലി

ബി.അനന്തകൃഷ്ണൻ

കമറുദീൻ ആമയം

മനോജ് വെള്ളനാട്

ചെം പാർവതി

മണമ്പൂർ രാജൻബാബു

ടി.കെ.ശങ്കരനാരായണൻ

അഡ്വ.സി.ഷുക്കൂർ

സംഗീത ചേനംപുള്ളി

ഐസക്ക് ഈപ്പൻ

പി.കെ.പാറക്കടവ്

കാരക്കാമണ്ഡപം വിജയകുമാർ

ആർ ശ്യാംകൃഷ്ണൻ

സെബാസ്റ്റ്യൻ കവി

ഗായത്രി വർഷ

ശ്രീജ നെയ്യാറ്റിൻകര

ഡോ.ജിനേഷ് കുമാർ എരമം

നാരായണൻ കാവുമ്പായി

ഒലീന എ.ജി.

സുരേഷ് എതിർദിശ

കെ.കെ.രമേഷ്

എ വി അജയകുമാർ

ആർ പാർവ്വതിദേവി

മുണ്ടൂർ സേതുമാധവൻ

പി ഗംഗാധരൻ

എൻ കെ ഗീത

ടി കെ നാരായണദാസ്

ശ്രീജ പള്ളം

കെ ജയദേവൻ

കലാമണ്ഡലം വാസുദേവൻ

ആര്യൻ കണ്ണനൂർ

സി പി ചിത്രഭാനു

സി പി ചിത്ര

ഇ രാമചന്ദ്രൻ

ഫാറൂഖ് അബ്ദുൾ റഹിമാൻ

ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി

രാഹുൽ എസ്

ശീകൃഷ്ണപുരം മോഹൻദാസ്

പെരിങ്ങോട് ചന്ദ്രൻ

മണ്ണൂർ ചന്ദ്രൻ

സി ചന്ദ്രൻ

കെ ബി രാജാനന്ദ്

ചെർപ്പുളശ്ശേരി ശിവൻ

കലാമണ്ഡലം ഐശ്വര്യ

 വി എസ് ബിന്ദു

രവിത ഹരിദാസ്

വി ഡി പ്രേംപ്രസാദ്

എം എൻ വിനയകുമാർ

കെ കെ ലതിക

ഡി ഷീല

എം കെ മനോഹരൻ

എൻ. പി. ചന്ദ്രശേഖരൻ

Join WhatsApp News
(ഡോ.കെ) 2025-04-10 02:57:07
നവ ഫാസിസത്തെ എതിർക്കുന്ന രാജ്യസ്നേഹികളായ സംസ്ക്കാരിക നായകരുടെയും , സാംസ്ക്കാരിക നായികമാരുടെയും പേരുകൾ കണ്ടതിൽ അങ്ങേയറ്റത്തെ ആഹ്ളാദം.
Jose kavil 2025-04-10 03:00:51
ആവിഷ് ക്കാര സ്വാതന്ത്ര്യം എന്ന പടച്ചട്ടയണിഞ്ഞ് അല്ലെങ്കിൽ അതിൻ്റെ മറവിൽ ഏതു ചെറ്റത്തരവും കാണിച്ചാൽ ജനമിളകും' ക്രിസ്തുവിൻ്റെ ആശയ ങ്ങളെ സാത്താൻ്റെ രൂപവുമായി കുട്ടിക്കുഴക്ക രുത്.
സുരേന്ദ്രൻ നായർ 2025-04-10 12:59:47
പ്രബുദ്ധരായ ഈ ബുജികൾകൾ കണ്ണ് തുറക്കുന്നത് ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്. ബാക്കിസമയങ്ങളിൽ ഗാഢ നിദ്രയിലോ രാഷ്ട്രീയ യജമാനന്മാരുടെ തിണ്ണകളിലോ ആയിരിക്കും. ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നു വിചാരിച്ചു നിർമ്മിച്ച പതിനഞ്ചോളം സിനിമകൾ പ്രദർശിപ്പിക്കാൻ ശ്രമിച്ച തിയേറ്ററുകൾക്കു മുന്നിൽ കൊലവിളി നടത്തി ഗുണ്ടകൾ അഴിഞ്ഞാടിയപ്പോൾ ഈ ആശാന്മാർ മാളങ്ങളിൽ ആലസ്യത്തിൽ മയങ്ങുകയായിരുന്നു. എത്ര സർഗ്ഗാത്മക കൃതികളെയാണ് നമ്മൾ ഇരുട്ടിൽ അടച്ചത് അന്നവർ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. ഇതെല്ലാം അക്കാദമി പുനസ്സംഘടനകളും അവാർഡുകളും ലക്ഷ്യമിട്ടുള്ള കുരകളാണെന്നു പൊതുജനം എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. വെറും സെലെക്ടിവ് ആയ അധരവ്യായാമം. വാളയാർ മുതൽ ജിഷ്ണു പ്രതാപിന്റെ തുടങ്ങി അനേകം പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊലചെയ്തപ്പോളും എന്തിനേറെ നൂറു രൂപ കൂലി കൂടുതൽ ചോദിച്ചു കേഴുന്ന ആശാ പ്രവർത്തകരെയോ കാണാത്ത സാംസ്കാരിക നക്കികൾ ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരിനും വേണ്ടി നിലവിളിക്കുന്നു. നാളെയിവർ വീണക്കു വേണ്ടിയും വേഷം കെട്ടും
K.G. Rajasekharan 2025-04-10 13:35:00
ഭാരതം എല്ലാ മതങ്ങളെയും കൈ നീട്ടി സ്വാഗതം ചെയ്തിരുന്നു. ഒരു മതം ഒഴികെ മറ്റെല്ലാവരും ഭാരതത്തെ അവരുടെ ജന്മഭൂമിയായി കണ്ടു ജീവിച്ചു. കുറ്റപ്പെടുത്താൻ കഴിയില്ല, ഇസ്‌ലാം മതം മാത്രം ലോകം മുഴുൻ ഇസ്‌ലാം മതം വരണമെന്ന് ആഗ്രഹിക്കുന്നു.അതിൽ തെറ്റില്ല.പക്ഷെ ഒരു പുണ്യഭൂമിയിൽ വന്നു അവിടെ ഇടം കിട്ടിയപ്പോൾ അതിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? ശ്രീമാന്മാർ നെഹ്രുവും, ഗാന്ധിയും വിഭജനം കഴിഞ്ഞപ്പോൾ ഇസ്ലാം മതക്കാരെ ആദർശം പറഞ്ഞു ഭാരതത്തിൽ തുടരാൻ അനുവദിച്ചപ്പോൾ ഒരു കാര്യം വിട്ടുപോയി സഹോദരന്മാരെ നിങ്ങൾ ഭാരതത്തിന്റെ ഭരണഘടനാ അനുസരിച്ച് ജീവിക്കണം അല്ലാതെ നിങ്ങളുടെ മതം പറയുന്നപോലെയല്ല. പിന്നെ മേല്പറഞ്ഞ പുണ്യാത്മാക്കക്ക് ദീര്ഘദര്ശനം ഇല്ലാതെ പോയി .ഇവരൊക്കെ പെറ്റ് പെരുകി വീണ്ടും ഭൂമി വെട്ടി മുറിക്കയില്ലേ എന്ന കുറച്ചു ഹിന്ദു വിശ്വാസികളുടെ ചോദ്യത്തിന് ഇപ്പോൾ നമ്മൾ കേൾക്കുന്ന പോലെ അവരെ സംഘി എന്ന് വിളിച്ച്. 2047 ഇൽ ഇസ്ലാമിക് ഇന്ത്യ വരുമെന്ന ഇസ്ലാം മത വിശ്വാസികൾക്ക് ചൂട്ടു പിടിക്കുന്ന സാംസ്കാരിക നായകന്മാരെ എന്ത് ചെയ്യണം എന്ന് ഭാരതം എന്റെ നാടാണ് എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവർ ചിന്തിക്കുക. ഇ മലയാളിയിൽ ഒരു മതഭ്രാന്തൻ ഒരിക്കൽ എഴുതി ഇസ്ലാം വീണ്ടും ഭാരതം വെട്ടി മുറിച്ചാൽ എന്ത് ഭൂമി ഹിന്ദുക്കൾക്ക് ആരെങ്കിലും തീറു എഴുതികൊടുത്തിട്ടുണ്ടോ? ഭാരതത്തിന്റെ ശാപമാണ് ഒരിക്കൽ ഹിന്ദുക്കൾ ജാതി വിവേചനം നടത്തി ജീവിതം ദുരിതമാക്കി ഇപ്പോൾ ഇതാ മതത്തിന്റെ പേരിൽ ജീവിതം ദുസ്സഹമാക്കുന്നു. എമ്പ്‌രാൻ സിനിമ നിർമിച്ചവരുടെ ഹൃദയം നിർമ്മലമായിരുന്നു സംഘികൾ ദുഷ്ടർ എന്ന് പറയുന്നവനു എന്ത് മനസ്സാക്ഷി. ഹിന്ദു കര്സേവകരെ ചുട്ടുകരിച്ചവർ ഒരു പ്രത്യേക സമൂഹമാണെന്നു ധരിച്ച് വേറൊരു സമൂഹം കൂട്ടക്കൊല നടത്തി. രണ്ടു പേരും തെറ്റുകാർ എന്ന് പറയാൻ നട്ടെല്ലില്ലാതെ ആരെങ്കിലും നീട്ടിത്തരുന്ന വെള്ളിക്കാശുകൾ കൈപ്പറ്റി വേതാളനൃത്തം ചെയ്യുന്നവരെ ദൈവത്തിന് വിട്ടുകൊടുക്കുക. കലിയുഗത്തിൽ അധർമ്മം വേതാളനൃത്തം ചെയ്യും. പരിഹാരം ചെയ്യുമ്പോൾ അതൊക്കെ സംഘിത്തരം എന്ന് പറയുന്നതും കലിയുഗത്തിൽ മാത്രം
Sunil 2025-04-10 14:15:55
My salute to you Mr. Rajasekharan.
Vayanakkaran 2025-04-10 15:33:06
ഇങ്ങനെ വേണം നട്ടെല്ലുള്ള സാംസ്കാരിക നായകർ! പ്രതികരിക്കട്ടെ. ഓൾ, ഒരു കാര്യം ചോദിക്കട്ടെ. ടിപി 51 എന്നൊരു സിനിമ പെട്ടിയിൽ ഉറങ്ങുന്നുണ്ട്. അതിന്റെ നിർമ്മാതാവ് ആത്മഹത്യ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് പുറത്തിറങ്ങിയാൽ തിയേറ്റർ തല്ലിപ്പൊളിക്കും എന്ന് സിപിഎം ആക്രോശിച്ചിരിക്കയാണ്. അതുപോലെ ലെഫ്റ്റ് റൈറ്റ് എന്ന പടവും. നിങ്ങളെന്താ അതിനെപ്പറ്റി മിണ്ടാത്തത്? അതുപോലെ കേരള സ്റ്റോറി ഇറങ്ങിയപ്പോൾ ഈ അനുകൂല മനോഭാവം കണ്ടില്ലല്ലോ. അപ്പോൾ ഇതൊക്കെ ആര് നിർമ്മിക്കുന്നു ആരഭിനയിക്കുന്നു എന്നൊക്കെ നോക്കി മാത്രം! നാണമില്ലല്ലോ!
Independent Observer 2025-04-10 16:55:51
ശരിയാണ് empuran എംബുരാൻ സിനിമ മഹാ തല്ലിപ്പൊളിയും ചീത്തയാണ്. യാതൊരു കലാമൂല്യവും ഇല്ല. പക്ഷേ ആ ഗുജറാത്ത് കലാപം കാര്യങ്ങൾ ചിത്രീകരിക്കുന്ന ആ വിഷയം മാത്രം ഏതാണ്ട് ശരിയാണ്. എന്നാൽ ശ്രീമാൻ സുരേന്ദ്രൻ നായരും, K G രാജശേഖരനും എഴുതിയതിനോട് ഞാൻ 100% വിയോജിക്കുന്നു. ഇവരുടെയൊക്കെ എഴുത്തുകളും ലേഖനങ്ങളും ഞാൻ പലപ്പോഴും വായിച്ചിട്ടുണ്ട് കണ്ടിട്ടുണ്ട്. ഇവർ തീർത്തും ഒരു പാർട്ടീഷൻ ബേസിൽ, ഒരു 100% ആർഎസ്എസ് സംഘപരിവാറിന്റെ വലയത്തിൽ വീണ് എഴുതുന്നവരാണ്. ഒരു സാമൂഹ്യ വീക്ഷണം, ഒരു ജനകീയത, ഒരു മാനവികത, നീതിബോധം ചരിത്ര ബോധം ഒന്നും അവരുടെ എഴുത്തിലോ പ്രതികരണത്തിലോ കാണുന്നില്ല. വെറും ഒരു ജാതീയത മാത്രം കാണുന്നു. മിസ്റ്റർ സുരേന്ദ്ര നായരുടെ ഏതൊരു കൃതിയും ലേഖനം എടുത്തുനോക്കൂ യാതൊരു തത്വവും ഇല്ലാത്ത കാര്യങ്ങൾ ആണ് തട്ടിവിടുന്നത്. വായിച്ചു തുടങ്ങുമ്പോഴേക്കും എനിക്കത് അറിയാൻ പറ്റുന്നുണ്ട്. അതിനാൽ ഞാൻ ഇത്തരം അഭിപ്രായങ്ങളെ വളരെ ആദരവോടെ സ്നേഹപൂർവ്വം തള്ളിക്കളയുന്നു. അതുമാതിരി മേലെ ഒപ്പിട്ട് എഴുതിയിരിക്കുന്ന ഒത്തിരി ബുദ്ധിജീവികളുടെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല. ഇപ്പോൾ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാർ ഒരുതരത്തിൽ മുത്തുകളിയാണ് നടത്തുന്നത്. സത്യത്തിൽ രണ്ടു കൂട്ടരും പരസ്പരം സഹായിക്കുന്നു. രണ്ടു കൂട്ടരും അവരാൽ പറ്റുന്ന വിധത്തിൽ പോലീസിനെ വിട്ട്, ഇടിയെ വിട്ടു എതിർ പാർട്ടിക്കാരെ എതിർ അഭിപ്രായങ്ങളെ ശക്തികളെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ വാർത്തകൾ നോക്കൂ. സ്വതന്ത്രമായി ചിന്തിക്കൂ.
(ഡോ.കെ) 2025-04-10 17:05:34
ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമില്ലാതെ സ്വയം എഴുത്തിന്റെ മേഖലയിൽ സമൂഹത്തിൽ ഒരു സ്വത്വം സൃഷ്ട്ടിക്കാൻ കഴിയാത്തവരാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന സാഹിത്യ സാംസ്ക്കാരിക നായകന്മാരും,നായികന്മാരും.കൊടിച്ചി പട്ടികളെ പോലെ എ കെ ജി സെന്ററിന്റെ ഓരം ചേർന്ന് ആർത്തിച്ച് കഴിയുന്നതുകൊണ്ടാണ് പ്രതിഫലമായി അവാർഡുകളും,വേദികളും,ഫെല്ലോഷിപ്പ്കളും കൈപ്പറ്റി സ്വയം സാംസ്ക്കാരിക നായകന്മാരായി ഈ പാവങ്ങൾ ചമയുന്നത്. ആശയ ആദർശ പ്രചരണത്തിനായി എന്തും പറഞ്ഞാൽ അനുസരിക്കുന്ന സി പി എമ്മിന്റെ വാലാട്ടിപ്പട്ടികളായി മാറിയിരിക്കുന്നു ഈ സാഹിത്യകാരന്മാരും സാഹിത്യനായികമാരും.
Vayanakaaran 2025-04-10 18:57:30
ശ്രീ സ്വതന്ത്ര നിരീക്ഷക.. (ഇൻഡിപെൻഡന്റ് ഒബ്സർവേർ) ഭാരതം ഒന്നായി കാണണമെന്നാഗ്രഹിക്കുന്ന ചിന്താഗതിക്കാരെ സംഘിയായി കാണുക മുസ്‌ലിം എന്തുചെയ്താലും വകൈപൊത്തി അതിനോട് ചേർന്ന് നിൽക്കുക എന്ന നിങ്ങളുടെ നിലപാടിനോടും ഒരു വായനക്കാരൻ എന്ന നിലക്ക് ഞാനും സ്നേഹപൂർവ്വം വിയോജിക്കുന്നു. നെഹ്രുവും ഗാന്ധിയും വെള്ളം കോരി അവസാനം കുടം ഉടച്ചപോലെയായി.അന്ന് അവർ ഇച്ചിരി ദീര്ഘദര്ശനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തെങ്കിൽ ഇന്ത്യക്ക് ഇന്നീ അവസ്ഥ വരികയില്ലായിരുന്നു . ശ്രീ രാജശേഖരന്റെ കുറിപ്പിൽ ഒരു സംഘി പിന്താങ്ങലുമില്ല. നിങ്ങൾ മുസ്‌ലിം പ്രീണനം ചെയ്യുകയാണെന്ന് എനിക്കും പറയാമല്ലോ. സ്വന്തം രാജ്യത്തോട് കൂറ് ഉണ്ടാകണം.സിനിമയിൽ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്നത് ശരിയാണെന്നു നിങ്ങൾ പറയുമ്പോൾ നിങ്ങൾ ഒരു സൈഡ് മാത്രം കാണുന്നു എന്ന് പരമാർത്ഥമല്ലേ.?
Jayan varghese 2025-04-10 23:14:44
മലയപ്പുലയന്റെ മാടത്തിൻ മുറ്റത്ത് മഴ വന്നു മണി വന്നു ലഹരി വന്നു. ആരും തിരിഞ്ഞു നോ - ക്കാതിരുന്നാക്കുടിൽ പൂവാലന്മാർക്കൊക്കെ പൂമേടയായ്‌ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക