യുഎസ് വിപണിയിൽ വിലകുറഞ്ഞ ഉത്പന്നങ്ങൾ എത്തിച്ചു പ്രളയം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമത്തിനു തിരിച്ചടി നൽകാൻ ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 125% തീരുവയുടെ വന്മതിൽ പണിതതെന്നു വ്യാഖ്യാനം.
അമേരിക്കൻ വിപണിയിലേക്ക് $1.9 ട്രില്യൺ സുനാമി അയക്കാനുള്ള ശ്രമത്തിലാണ് ചൈന. നാലു വർഷമായി ഫാക്ടറികളും ഉത്പാദനവും വർധിപ്പിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുന്ന ചൈന ലോകമൊട്ടാകെ വിലകുറഞ്ഞ ഉത്പന്നങ്ങൾ വിപണികളിൽ എത്തിച്ചു വിജയം നേടാനുള്ള ശ്രമത്തിലാണ്.
യൂറോപ്യൻ യുണിയനും ബ്രസീൽ, മെക്സിക്കോ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും ചൈനയുടെ ശ്രമം ചെറുക്കാൻ നടപടികൾ ആലോചിക്കുന്നുണ്ട്. "എല്ലാവരെയും ഈ സുനാമി ബാധിക്കും," മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ട്രേഡ് റെപ്രെസെന്ററ്റീവ് ആയിരുന്ന കാതറിൻ തായ് പറയുന്നു.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ ചൈന പാർപ്പിട നിർമാണത്തിൽ നിന്നു ഫാക്ടറികളിലേക്കു പണം തിരിച്ചു വിടുകയായിരുന്നു. വ്യവസായികൾക്കു ചൈനീസ് ബാങ്കുകൾ $2 ട്രില്യൺ കൂടുതലായി വായ്പ നൽകി.
പഴയ ഫാക്റ്ററികൾ പുതുക്കിയും പുതിയവ സ്ഥാപിച്ചും ചൈന ഉത്പാദനം വർധിപ്പിക്കുന്നത് കൂറ്റൻ കയറ്റുമതി പ്രതീക്ഷിച്ചാണ്. കാറുകൾ, ഫോണുകൾ, രാസവളം എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ.
ജർമനിയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ കാർ ഫാക്റ്ററി സ്ഥാപിക്കാനുളള ശ്രമത്തിലാണ് ചൈന. രണ്ടു ഫാക്ടറികളാണ് കാർ നിർമാതാവ് ബി വൈ ഡി പണിയുന്നത്.
ചൈനീസ് കയറ്റുമതി 2023ൽ 13% വർധനയാണ് കണ്ടത്. 2024ൽ അത് 17% ആയി. കയറ്റുമതി ഇപ്പോൾ ചൈനീസ് ജി ഡി പിയുടെ 20 ശതമാനത്തോളം എത്തി. അതേ സമയം, അമേരിക്കൻ കയറ്റുമതി 10 വർഷം മുൻപ് കണ്ട ഏറ്റവും ഉയർന്ന തലത്തിൽ നിന്നു താഴ്ന്നു ഇപ്പോൾ ജി ഡി പിയുടെ 11% മാത്രമായി. 2012ൽ 13.6% ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ചൈനയിലേക്കുള്ള യുഎസ് കയറ്റുമതി 3% കുറഞ്ഞു $144 ബില്യൺ മാത്രമായി. വ്യാപാര കമ്മിയും കൂടി: $295 ബില്യൺ. അതേ സമയം, ചൈനയിൽ നിന്നുളള ഇറക്കുമതി $440 ബില്യനായി.
ചൈനീസ് മെറ്റലിനും ഫൈബറിനും താരിഫ് കൂട്ടിയ ബ്രസീലിനെ പോലെ, ഇ യു സ്വന്തം വാഹന വ്യവസായത്തെ സംരക്ഷിക്കാൻ ചൈനീസ് ഇലക്ട്രോണിക് വാഹനങ്ങൾക്ക് 45.3% തീരുവ അടിച്ചിട്ടുണ്ട്. തായ്‌ലൻഡിലേക്കുള്ള ചൈനീസ് കയറ്റുമതി ആ രാജ്യത്തെ നിർമാതാക്കൾക്ക് 50% നഷ്ടമുണ്ടാക്കി എന്നാണ് കണക്ക്.
Trump tariff to prevent Chinese 'tsunami'